30.3 C
Kollam
Friday 11th September, 2026 | 12:58:45 PM
Home News Kerala ബത്തേരിയിൽ വഴിയരികിലെ അടിക്കാട് വെട്ടിയതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ വനംവകുപ്പ് കേസ്

ബത്തേരിയിൽ വഴിയരികിലെ അടിക്കാട് വെട്ടിയതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ വനംവകുപ്പ് കേസ്

വയനാട്. ബത്തേരിയിൽ വഴിയരികിലെ അടിക്കാട് വെട്ടിയതിന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് വനംവകുപ്പ്.ബത്തേരി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ സി ശശീന്ദ്രനെതിരെയാണ് കേസ്.റോഡരികിലെ കാഴ്ച മറച്ചും വന്യജീവികൾ വന്നാൽ കാണാൻ കഴിയാത്ത വിധവും വളർന്നുനിൽക്കുന്ന കാടാണ് വെട്ടി മാറ്റിയത്

കേസെടുത്തതിൽ പ്രതിഷേധിച്ച് കർഷകസംഘം ഇന്ന് റേഞ്ച് ഓഫീസ് മാർച്ച് നടത്തും.മുത്തങ്ങ ആലത്തൂർ റോഡിൽ മന്മഥ മൂലയിലാണ് സംഭവം