28.8 C
Kollam
Saturday 3rd October, 2026 | 11:27:37 AM
Home News Local തേവലക്കരയിൽ കാട്ടുപന്നികളെ കണ്ടെത്താൻ ആധുനിക മാര്‍ഗം ഉപയോഗിക്കുമെന്ന് വനം വകുപ്പ്

തേവലക്കരയിൽ കാട്ടുപന്നികളെ കണ്ടെത്താൻ ആധുനിക മാര്‍ഗം ഉപയോഗിക്കുമെന്ന് വനം വകുപ്പ്

Advertisement

തേവലക്കര:തേവലക്കര ഗ്രാമപഞ്ചായത്തിലെ അരിനല്ലൂർ,കോയിവിള പ്രദേശങ്ങളിൽ കാട്ടുപന്നികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.രണ്ട് ദിവസത്തിനുള്ളിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള തിരച്ചിൽ ആരംഭിക്കും.കഴിഞ്ഞ ഏതാനും ദിവസമായി ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്.കൃഷി നാശം ഉണ്ടാക്കുകയും സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

പന്നികളെ തുരത്താൻ പഞ്ചായത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട് ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല.ഈ സാഹചര്യത്തിലാണ് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഷിബു ബേബി ജോൺ പ്രശ്‌നത്തിൽ ഇടപെട്ടത്.

അതിനിടെ രാത്രി സമയങ്ങളിലും പുലർച്ചയും യാത്ര ചെയ്യുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും,ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കണമെന്നും തേവലക്കര പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.