30.2 C
Kollam
Friday 18th September, 2026 | 11:31:41 AM
Home News Breaking News കണ്ണൂരിൽ സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

കണ്ണൂരിൽ സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

കണ്ണൂര്‍ വിവാദങ്ങള്‍ക്കിടെ.കണ്ണൂരിൽ സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ സി.സി ടിവി ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. റെക്കോഡിങ് ശേഷി പൂർത്തിയായതിനാലാണ് ഹാർഡ് ഡിസ്ക് മാറ്റിയത് എന്നാണ് വിശദീകരണം.

ഹൈ റെസല്യുഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിക്കുകയായിരുന്നു. തുടർന്നാണ് സ്ഥാനാർത്ഥികളെ വിവരം അറിയിച്ചശേഷം സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക്ക് മാറ്റി സ്ഥാപിച്ചത്. ശേഷി കുറഞ്ഞ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ചതും രാത്രിയിൽ അറിയിച്ചതിലും യു ഡി എഫ് പ്രതിനിധികൾ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു. മാറ്റിയ ഹാർഡ് ഡിസ്ക് പോലീസ് സുരക്ഷയോടെ ട്രഷറിയിൽ സൂക്ഷിക്കുമെന്ന് തലശ്ശേരി സബ് കലക്ടർ അറിയിച്ചു.