Home News Kerala മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷണം പോയി

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷണം പോയി

Advertisement

തിരുവനന്തപുരം. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷണം പോയി. മംഗലപുരം പഞ്ചായത്ത് പരിധിയിലെ 7 സിസിടിവി ക്യാമറകളാണ് മോഷണം പോയത്. പഞ്ചായത്തിൻ്റെ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

പഞ്ചായത്ത് പരിധിയിൽ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാണ്. അറവുശാല മുതൽ ഹോട്ടലുകൾ വരെയുള്ള മാലിന്യങ്ങൾ സ്ഥിര നിക്ഷേപം. പ്രദേശത്ത് തെരുവുനായകളുടെയും കാട്ടുപന്നി ശല്യവും വർദ്ധിച്ചതോടുകൂടിയാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് സി.സി.ടി.വി സംവിധാനം ഏർപ്പാടാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കൾ കവർന്നത് 7 സിസി ടിവികൾ.
സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നതിങ്ങനെ..

സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപാണ് മോഷ്ടാക്കൾ കവർന്നത്. 10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്. മാലിന്യം തള്ളുന്ന ആളുകളാണോ ഇവ കവർന്നതെന്നും പഞ്ചായത്തധികൃതർ സംശയിക്കുന്നു. പഞ്ചായത്തിൻ്റെ പരാതിയിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement