ഉയർന്ന താപനില മുന്നറിയിപ്പ്, 12 ജില്ലകളിൽ യെല്ലോ അലെർട്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലം ജില്ലയിൽ താപനില 39°C വരെയും ഉയരാൻ സാധ്യത എന്നാണ് അറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. … Continue reading ഉയർന്ന താപനില മുന്നറിയിപ്പ്, 12 ജില്ലകളിൽ യെല്ലോ അലെർട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed