Home News Kerala ഏനാത്ത് പൊലീസ് അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ പ്രധാനിയെ സാഹസികമായി പിടികൂടി

ഏനാത്ത് പൊലീസ് അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ പ്രധാനിയെ സാഹസികമായി പിടികൂടി

അടൂര്‍.പത്തനംതിട്ടയിൽ അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ പ്രധാനിയെ പിടികൂടി.
തമിഴ്നാട് തേനി സ്വദേശി ചന്ദ്രൻ ജയരാജാണ് പിടിയിലായത്. കമ്പത്തെ ഒളിത്താവളത്തിൽ നിന്നാണ് ഏനാത്ത് പോലീസ് പ്രതിയെ പിടിക്കൂടിയത്. ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി നടന്ന മോഷണത്തിൽ പ്രതിയാണ് ചന്ദ്രൻ ജയരാജ്.

കേരളത്തിൽ മോഷണം നടത്തി തമിഴ്നാട്ടിലേക്ക് മുങ്ങുന്ന അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
കമ്പത്തെ ഒളിസങ്കേതത്തിൽ നിന്ന് അതിസഹാസികമായാണ് ചന്ദ്രൻ ജയരാജ്‌ എന്ന് 55 കാരനെ ഏനാത്ത് പോലീസ് പിടികൂടിയത്.
മെയ് 31ന് രാത്രി വയലാ ഏറത്തെ വീട്ടിൽ നിന്ന്
15 ഗ്രാം സ്വർണ്ണവും 60,000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറാം തീയതി നെടുമണ്ണിൽ വീട്ടിൽ സംഘം മറ്റൊരു മോഷണത്തിനായി എത്തിയത്. വീട്ടിൽ നിന്ന് ഒന്നും ലഭിക്കാതെ വന്നതോടെ സംഘം അരിശം തീർത്തത് മുറ്റത്തു നിർത്തിയിട്ട് കാറിലാണ്.
കാർ അടിച്ചു തകർത്ത സംഘം വീട്ടിൽ സിസിടിവി ക്യാമറയും നശിപ്പിച്ചു.

വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ സംഘത്തിലുള്ള രണ്ട് പേരെ നേരെത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഘത്തിൽ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ ചന്ദ്രൻ ജയരാജ്. അറസ്റ്റിലായി
ചന്ദ്രൻ ജയരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.