29.8 C
Kollam
Saturday 26th September, 2026 | 05:10:21 PM
Home News Local കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു

കൊട്ടാരക്കര മുട്ടമ്പലം ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ ബൈക്ക് ഇടിച്ചു കയറിയ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷേക്ക് മുഹമ്മദ് (57) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടുകൂടി എംസി റോഡ് മുട്ടമ്പലം ജംഗ്ഷനില്‍ ആയിരുന്നു അപകടം നടന്നത്. കൊല്ലത്ത് നിന്നും കൊട്ടാരക്കര വഴി പമ്പയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സില്‍ തട്ടിയായിരുന്നു അപകടം. ഉടന്‍തന്നെ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.