ഗവൺമെന്റിനെ നന്നാക്കാൻ വേണ്ടിയാണ് സുധീരൻ ഉപദേശിക്കുന്നത്,ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ട്, കെ ബാബു

കൊച്ചി.വി എം സുധീരനെതിരെ കെ ബാബു. മദ്യനയം ആവിഷ്കരിക്കാൻ UDF ന് വലിയ പ്രയാസമാണ്.വാളെടുത്തവർ എല്ലാം വെളിച്ചപ്പാടാണ്.UDFൽ എല്ലാവർക്കും നയമുണ്ട്. ഞാൻ കുറെ അനുഭവിച്ചതാണ് അവർ തന്നെയാണ് ഇപ്പോഴും രംഗത്ത് വന്നത്. അവർ സർക്കാറിനെ സഹായിക്കാൻ രംഗത്തുണ്ടാകും. ഗവൺമെന്റിനെ നന്നാക്കാൻ വേണ്ടിയാണ് സുധീരൻ ഉപദേശിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ട് UDF മദ്യനയം ആവിഷ്കരിച്ചിട്ടില്ല. നികുതി കുറയ്ക്കുകയാണ് ചെയ്തത്. തുടക്കം കുറിച്ചത് എൽഡിഎഫ് സർക്കാര്‍ എന്നും ബാബു.