27.3 C
Kollam
Thursday 11th June, 2026 | 10:58:54 PM
Home News Kerala തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു

തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു

Advertisement

തിരുവനന്തപുരം. ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ വച്ചാണ് ആക്രമണം നടന്നത്.
വിതുര സ്വദേശിയാണ് ദേശീയ കബഡി ചാമ്പ്യനായ അമൽജിത്ത്

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ മെഡിക്കൽ കോളേജിന് സമീപമുള്ള റൂബി ബാറിലെ റൂഫ് ടോപ്പിലായിരുന്നു അക്രമം
അമൽജിത്തും സുഹൃത്തും അവിടെ എത്തിയപ്പോൾ മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലർ ഇവരെ ഭീഷണിപ്പെടുത്തി
തുടർന്ന് ഒരാൾ ബിയർ കുപ്പി കൊണ്ട് അമൽജിത്തിൻ്റെ തലയ്ക്ക് അടിച്ചു
പൊട്ടിയ കുപ്പി മുതുകിൽ കുത്തി തുടർന്ന് മറ്റൊരാൾ ചവിട്ടി വീഴ്ത്തി
മേശയിൽ ഇടിച്ചുള്ള വീഴ്ചയിൽ നട്ടെല്ലിന് പൊട്ടലുണ്ട്
തലയിൽ ആറും മുതുകിൽ ഒൻപതു സ്റ്റിച്ചുകളും ഉണ്ട്
തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
യാതൊരു മുൻ പരിചയവും ഇല്ലാത്തവർ പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് അമൽജിത്ത് പറഞ്ഞു
CCTV ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മെഡി. കൊളേജ് പൊലീസ് പറഞ്ഞു.

Advertisement