സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. തളിപ്പറമ്പില്‍ പാമ്പ് കടിയേറ്റ് 65കാരിയാണ് മരിച്ചത്. മുതുകുടയിലെ നബീസയെയാണ് പാമ്പ് കടിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് നബീസ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് അകത്തുവച്ചാണോ പുറത്തുവച്ചാണോ നബീസയ്ക്ക് പാമ്പ് കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിനകത്ത് അവശ നിലയില്‍ കണ്ട നബീസയെ ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി നബീസയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ശംഖുവരയന്‍ പാമ്പാണ് നബീസയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം
232 യാത്രക്കാരുമായി റൺവേയിൽ കുതിക്കുമ്പോൾ എൻജിനിൽ തീ, ഉടൻ നിർത്തി, യാത്രക്കാര്‍ക്ക് പരിക്ക്; അപകടമൊഴിവായത് തലനാരിഴക്ക്
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് എമർജൻസി എക്സിറ്റിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX 147 സ്വിസ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
റൺവേയിലൂടെ ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലാവുകയും തീപിടിക്കുകയുമായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ തന്നെ പൈലറ്റ് നിർത്തി. തുടർന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തിന് പുറത്തെത്തിക്കാൻ തീരുമാനിച്ചു. എമർജൻസി സ്ലൈഡുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഇതിനിടെയുൺ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 232 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ജീവനക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ല. എൻജിൻ തകരാറിനെത്തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചു. യാത്രക്കാർക്ക് താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങളും ഒരുക്കി.
എസി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഉറങ്ങിയത് ടെറസിൽ, രാവിലെ മുറിയിൽ വന്നപ്പോൾ ഭാര്യ മരിച്ച നിലയിൽ
ചെന്നൈ: എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ആണ് സംഭവം. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.
Also Read: ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു
എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ താനും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയതെന്ന് ആകാശ് പറയുന്നു. രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ആകാശ് പൊലീസിനോട് പറഞ്ഞു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മേണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പുല്ലാരമ്പാക്കം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തു വിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന് ആണ് അക്രമിയെന്ന് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇയാളെ യുഎസ് സീക്രട്ട് സര്‍വീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്നു കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. ട്രംപിനെയും മറ്റു ഉന്നതരേയും ഉടന്‍ തന്നെ സുരക്ഷിതമായി മാറ്റുകയായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിരവധി മുതിര്‍ന്ന യു എസ് നേതാക്കളും പങ്കെടുത്ത ചടങ്ങിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്.
വെടിയുതിർത്തതായി സംശയിക്കുന്ന തോക്കുധാരി ശനിയാഴ്ച രാത്രി പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അത്താഴ വിരുന്ന നടന്ന മുറിയുടെ 50 യാർഡ് അകലത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് ട്രംപ് അറിയിച്ചു. അക്രമിയെ പിടികൂടുന്നതിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷയായെന്നും ട്രംപ് പറഞ്ഞു. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു,ഏറെനേരം ആശങ്ക
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ അക്രമി വെടിയുതിർത്തു. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി.
യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു
വെടിയുതിർത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രതി നഗ്നനായതിൽ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തീവ്രമായ നടപടികൾ ആരംഭിച്ചു. പൊലീസ് വാഹനങ്ങളും ആംബുലൻസുകളും വേദി വളഞ്ഞു. വേദിയിൽ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെ, വെടിവെച്ചയാളെ പിടികൂടിയെന്ന് ട്രംപ് അറിയിച്ചു.
ഇന്നലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ വെടിയൊച്ച കേട്ടത്. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം.
സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും
വേനൽ മഴ സജീവമായെങ്കിലും സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉയർന്ന താപനില മുന്നിയിപ്പുള്ളത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലത്ത് 39 ° C വരെയാണ് പ്രവചനം. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 °C വരെ ഉയരാൻ സാധ്യത.അതേസമയം സംസ്ഥാനത്ത് വേനൽ മഴ തുടരും. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നേ ദിവസം യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു,മണല്‍തരികള്‍ ഉരസിയുള്ള സ്പാര്‍ക്ക് അപകടമുണ്ടാക്കിയേക്കാമെന്ന് സുരക്ഷാ വിദഗ്ധന്‍
കൊച്ചി: മുണ്ടത്തിക്കോട് അപകടം നടന്നത് മണല്‍തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നാവാമെന്നും മറ്റ് സാധ്യതകളൊന്നും കാണുന്നില്ലെന്നും സുരക്ഷാ വിദഗ്ധന്‍ ആര് വേണുഗോപാല്‍. ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ അന്നേ ദിവസം യൂണിറ്റ് സന്ദര്‍ശിക്കുകയും അവിടെ ജോലി ചെയ്യുന്നവരോട് സംസാരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശകരുടെ ഷൂസിലെ മണല്‍തരികള്‍ ഉരസിയുള്ള സ്പാര്‍ക്ക് അപകടമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു .
കൂടാതെ, പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഫോറന്‍സിക് പരിശോധനയില്‍ അതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകും. 1992-ല്‍ പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചതാണ്. ഇപ്പോള്‍ കേരളത്തില്‍ തീപ്പെട്ടിക്കമ്പനികള്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പ്രവര്‍ത്തനം നിലച്ചതും എന്നാല്‍ ലൈസന്‍സ് റദ്ദാക്കാത്തതുമായ തീപ്പെട്ടിക്കമ്പനികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് മറിച്ചുവില്‍ക്കാന്‍ സാധ്യതയുണ്ട്.
ക്ലോറേറ്റ് ഉപയോഗിച്ചാല്‍ നല്ല ശബ്ദം ലഭിക്കും. ക്ലോറേറ്റ് ഇല്ലാതെ ഇത്ര ശക്തമായ ഒരു സ്ഫോടനം ഉണ്ടാവില്ല. ഒരു കിലോമീറ്ററിലധികം ദൂരത്തേക്ക് ഇതിന്റെ ആഘാതം അനുഭവപ്പെട്ടു എന്നതിനര്‍ത്ഥം അനുമതിയില്ലാത്ത രാസകൂട്ടുകള്‍ ഉപയോഗിച്ചു എന്നാണ്. നിര്‍മാണം നടക്കുന്നത് എവിടെയാണെന്ന് അധികൃതര്‍ പരിശോധിക്കണമായിരുന്നു.
നിര്‍മ്മാണ സ്ഥലം ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന ഇടം തന്നെയാണോ, സുരക്ഷാ അകലം പാലിക്കുന്നുണ്ടോ, മിക്സിംഗ് ഷെഡ് നിയമപ്രകാരമാണോ, അവിടെ വൈദ്യുതി കണക്ഷന് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഒരു നിര്‍മ്മാണ യൂണിറ്റില്‍ എന്തിനാണ് ഇലക്ട്രിക് ലൈന്‍? രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് പിഇഎസ്ഒ നിയമം പറയുന്നത്. അങ്ങനെയെങ്കില്‍ അവിടെ എന്തിന് ലൈറ്റിങ് വേണം. അന്തരീക്ഷ താപനിലയോ മറ്റ് കാരണങ്ങളോ ഒന്നും അപകടത്തിന് കാരണമായെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്
തൃശൂര്‍. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങളുടെ പകിട്ട് കുറച്ചെങ്കിലും ദുഃഖം മാറ്റിവച്ച് പുരുഷാരം ഇന്ന് പൂരനഗരിയിലേക്ക്. വടക്കുന്നാഥ ക്ഷേത്രത്തില്‍ അരങ്ങേറുന്ന പൂരം വടക്കുന്നാഥന്റേതല്ല എന്നതുപോലെ, തൃശൂര്‍ പൂരം തൃശൂരിന്റേതല്ല ലോകത്തിന്റേതാണ് എന്നാണ് പൊതുവേ പറയുന്നത്.
ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന് എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്ന് അതിന്റെ ഉച്ചിയിലെത്തും. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടകക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി ശാസ്താമാരും ഇന്ന് രാവിലെ മുതല്‍ വടക്കുന്നാഥനെ വണങ്ങാനെത്തും. ആ വരവുകള്‍ കാണാനായാണ് പൂരപ്രേമികള്‍ ഇന്നെത്തുക. മേളം കണ്ടു ആസ്വദിക്കാനായി ആദ്യം അവര്‍ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിക്കും. 11 മണിയോടെ മഠത്തില്‍വരവ് തുടങ്ങും. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവര്‍ക്കറിയാം.
പഞ്ചവാദ്യത്തെക്കാള്‍ ഹരം പിടിക്കാന്‍ മേളം തന്നെ വേണമെന്നുള്ളവര്‍ പാറമേക്കാവില്‍ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോള്‍ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്. വൈകിട്ട് 5.30ന് തെക്കേനടയിലാണ് ലോകം കാത്തിരിക്കുന്ന കുടമാറ്റം. രാത്രി ഭഗവതി ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകള്‍ ആവര്‍ത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തില്‍ ആചാരത്തിന്റെ ഭാഗമായി പുലര്‍ച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകല്‍പൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലും.





































