26.8 C
Kollam
Friday 11th September, 2026 | 03:36:02 AM
Home News Breaking News പാമ്പ് പാമ്പേ, പരക്കെ പാമ്പുകടി,ഭീതിയില്‍ ജനം

പാമ്പ് പാമ്പേ, പരക്കെ പാമ്പുകടി,ഭീതിയില്‍ ജനം

കോഴിക്കോട്. ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു.പുതിയോട്ടില്‍ സുധീഷി(42)നാണ് വീട്ടുമുറ്റത്ത് വച്ച് കടിയേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടിച്ച പാമ്പിനെ കണ്ടെത്താനായില്ല

താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു.പാമ്പുകടിയേറ്റത് താമരശ്ശേരി ചെമ്പ്ര സ്വദേശി ശില്പയ്ക്ക്.വീട്ടുമുറ്റത്ത് വച്ച് രാത്രി ഏഴരയോടെയാണ് കടിയേറ്റത്.ശില്പയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവല്ല കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിന് അകത്ത് പാമ്പിനെ കണ്ടെത്തി.വൈകിട്ട് ഏഴരയോടെ ആണ് സംഭവം.എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്.ബഹളം കേട്ട് സ്ഥലത്തു എത്തിയ നാട്ടുകാർ
എടിഎം പുറത്തു നിന്ന് പൂട്ടി.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്

ആലപ്പുഴയിൽ വീണ്ടും പാമ്പുകടി.കൈനകരി സ്വദേശി വാസപ്പന് പാമ്പ് കടിച്ചു. വയലിലൂടെ വീട്ടിലേക്ക് നടന്നുവരുന്നതിന്റെ കാലിൽ പാമ്പുകടിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.ഏതു പാമ്പാണ് കടിച്ചത് എന്നത് തിരിച്ചറിഞ്ഞിട്ടില്ല.