28.5 C
Kollam
Thursday 11th June, 2026 | 05:40:59 PM
Home News Breaking News കവർച്ചാ സംഘത്തെ പന്തളം പോലീസ് സാഹസികമായി പിടികൂടി

കവർച്ചാ സംഘത്തെ പന്തളം പോലീസ് സാഹസികമായി പിടികൂടി

Advertisement

പന്തളം .മധ്യവയസ്കനെ മർദ്ദിച്ച് സ്കൂട്ടർ തട്ടിയെടുത്ത
പ്രതികളെ ആണ് പിടികൂടിയത്.കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം.കൈതക്കാട്ടുപടി അമ്പലത്തിന്റെ കാണിക്കവഞ്ചിക്ക് സമീപത്തു വെച്ചാണ് ആക്രമണം ഉണ്ടായത്

ബൈക്കിൽ എത്തിയ നാലംഗ സംഘം മരക്കഷണം കൊണ്ട് ടാപ്പിംഗ് തൊഴിലാളിയായ തുളസിധരനെ മർദിച്ചു അവശനാക്കി.തുളസീധരന്റെ കയ്യിലിരുന്ന സ്കൂട്ടറിന്റെ താക്കോൽ ബലമായി പ്രതികൾ പിടിച്ചു വാങ്ങി.സ്കൂട്ടറുമായി കടന്നു കളഞ്ഞു.പന്തളത്ത് ഉള്ള ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്

ശരത്, കണ്ണൻ, ശിവരാജൻ, അമിത് എന്നിവരാണ് പിടിയിലായത്.നൂറിൽ അധികം സിസിടിവി പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.കൊടുമൺ, വള്ളിക്കോട്, പാലമേൽ എന്നി പ്രദേശങ്ങളിൽ ഉള്ളവരാണ് പ്രതികൾ.

Advertisement