26.1 C
Kollam
Friday 11th September, 2026 | 05:28:29 AM
Home News Kerala കണ്ണൂരിൽ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

കണ്ണൂരിൽ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

കണ്ണൂര്‍. കാൽടെക്സിനടുത്ത കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം.കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി ലാബിലെ ജീവനക്കാരായ രണ്ട് വനിത ജീവനക്കാരാണ് കുടുങ്ങിയത്.രാവിലെ 9.15 ന് വൈദ്യുതി നിലച്ചതിനെ തുടർന്നായിരുന്നു ലിഫ്റ്റിൽ അകപ്പെട്ടത്.

ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും ഇടയിലാണ് ലിഫ്റ്റ് നിന്നത്.ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് വാതിൽ തുറന്നാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.