Home News Breaking News മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു,അതിലേറെ വോട്ടുചെയ്ത നാട്ടുകാരില്‍

മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു,അതിലേറെ വോട്ടുചെയ്ത നാട്ടുകാരില്‍

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. സൈബറിടങ്ങളിലും പോര് മുറുകുന്നതിനിടെ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിവാകണമെന്നവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കത്ത് നൽകി. വിവാദങ്ങൾക്കിടെ ആലുവ തൊട്ടുമുഖത്ത് വിഡി സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്ളക്സ് ഉയർന്നു.


അധികാരം ഉറപ്പിക്കും മുൻപ് കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി കസേര തർക്കം എല്ലാ പരിധിയും വിട്ട് മുന്നേറുകയാണ്. മൂന്ന് നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലും സൈബർ പോരിലും വലിയ അമർഷം പാർട്ടിക്കുള്ളിലുണ്ട്. നേതൃത്വത്തെ പലരും അതൃപ്തി നേരിട്ട് അറിയിച്ചിട്ടുമുണ്ട്. മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനവും ചർച്ചയാകുന്നതും ഇതേ സാഹചര്യത്തിലാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചാം നാൾ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നവശ്യപ്പെട്ട് ഹൈബി കെപിസിസി പ്രസിഡന്റിന് കത്ത് നൽകി. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ചുമതല നൽകിയതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സ്ഥാനം ഒഴിയുന്നുവെന്നാണ് ഹൈബിയുടെ വിശദീകരണം.
രാജികത്ത് കെപിസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല. പക്ഷം പിടിച്ചുള്ള നേതാക്കളുടെ പ്രതികരണങ്ങൾ അടങ്ങിയെങ്കിലും അണികൾ അടങ്ങിയിട്ടില്ല. ആലുവയിൽ കീഴ്മാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഓഫീസിന് മുകളിൽ വിഡി അനുകൂലികൾ ഉയർത്തിയത് കൂറ്റൻ ഫ്ളക്സ്. യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും എന്ന ടൈറ്റിലിൽ ഉയർന്ന് ഫ്ലക്സിനെ കുറിച്ച് അറിയിലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പ്രതികരണം.

മൂന്ന് ദിവസം മുൻപ് സ്ഥാപിച്ച ഫ്ലെക്സ് രാത്രിയിൽ തെളിഞ്ഞ് കാണാൻ ലൈറ്റുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here