Home Blog Page 809

കരൂർ വൈശ്യ ബാങ്കിൽ 1284 ഓഫിസർ ഒഴിവ്; കേരളത്തിലും അവസരം

കരൂർ വൈശ്യ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 1,284ഒഴിവ്. സെയിൽസ്, ഓപ്പറേഷൻസ്, ക്രെഡിറ്റ്, മാർക്കറ്റിങ് ഡിപ്പാർട്മെന്റു കളിലാണ് നിയമനം. കേരളത്തിൽ ഉൾപ്പെടെ അവസരമുണ്ട്. ഓൺലൈനിൽ അപേക്ഷിക്കാം.

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–എഫ്ഒഎസ് (236 ഒഴിവ്), ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് (200), ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫിസർ (80), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–ജിഎൽ (70), റിലേഷൻഷിപ് മാനേജർ–എസ്ബിജി (70), ബിസിനസ് ഡവലപ്മെന്റ് മാനേജർ–എച്ച്എൻഐ ബ്രാഞ്ച് (60), റിലേഷൻഷിപ് മാനേജർ–എച്ച്എൻഐ ബ്രാഞ്ച് (60), അഗ്രി റിലേഷൻഷിപ് മാനേജർ (33), സെയിൽസ് മാനേജർ–ക്രെഡിറ്റ് കാർഡ് (30), റിലേഷൻഷിപ് മാനേജർ–സ്മാർട്ട് (28), റിലേഷൻഷിപ് മാനേജർ–ബിബിഎ (27), സെയിൽസ് മാനേജർ–ക്രോസ് സെൽ (25), പ്രയോറിറ്റി റിലേഷൻഷിപ് മാനേജർ (24), ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്–എച്ച്എൻഐ ബ്രാഞ്ച് (20), ബ്രാഞ്ച് സെയിൽസ് മാനേജർ എച്ച്എൻഐ ബ്രാഞ്ച് (20), സെയിൽസ് മാനേജർ–എഎഫ്എഫ് ലോൺസ് (20) തുടങ്ങി 50 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

എൻട്രി ലെവൽ തസ്തികകൾ ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 60% മാർക്കോടെ എംബിഎ/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും 12–24 മാസത്തെ ബിഎഫ്എസ്ഐ ജോലിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–എഫ്ഒഎസ് തസ്തികയിലേക്ക് ബിരുദം/ ബിരുദാനന്തര ബിരുദവും ബാങ്കിങ് സെയിൽസ് എക്സിക്യൂട്ടീവ് ആയി എൻടിബി ബിസിനസിൽ 1–4 വർഷത്തെ ജോലിപരിചയവുമാണു യോഗ്യത.

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവ നടത്തും.

∙വിവിധ തസ്തികകളുടെ പ്രായപരിധി ഉൾപ്പെടെയുള്ള വിശദവിജ്ഞാപനത്തിനും www.karurvysya.bank.in കാണുക.

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം , മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിന്റെ ഡയറക്ടറായിരുന്ന വിഇ ബാലകൃഷ്ണനാണ് ( 68) അറസ്റ്റിലായത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകയായ യുവതി യാത്ര ചെയ്ത അതേ ട്രെയിനില്‍ തന്നെയായിരുന്നു ബാലകൃഷ്ണനും ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (BNS) സെക്ഷന്‍ 75(2) (ലൈംഗികാതിക്രമം) പ്രകാരം കേസെടുക്കുകയും ചെയ്തു. ബാലകൃഷ്ണനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അറസ്റ്റിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. മുന്‍പ് കേരള കൗമുദി ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബ്ലഡ് ക്യാൻസർ ; ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ്‌ രക്താര്‍ബുദം. രക്താർബുദം രക്തകോശങ്ങൾ, അസ്ഥിമജ്ജ, ലിംഫറ്റിക് സിസ്റ്റം എന്നിവയുടെ ഉത്പാദനത്തെയും പ്രവർത്തനത്തെയും ബാധിക്കുന്നു. ഇത് പലപ്പോഴും അസാധാരണമായ കോശ വളർച്ചയിലേക്ക് നയിക്കുന്ന ഡിഎൻഎ മ്യൂട്ടേഷനുകൾ മൂലമാണ് ഉണ്ടാകുന്നത്. രക്താർബുദം (വേഗത്തിൽ വളരുന്ന വെളുത്ത രക്താണുക്കൾ), ലിംഫോമ (രോഗപ്രതിരോധ സംവിധാനം), മൈലോമ (പ്ലാസ്മ കോശങ്ങൾ) എന്നിവയാണ് മൂന്ന് പ്രധാന തരങ്ങൾ.

രക്താർബുദം, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ എന്നിവയുൾപ്പെടെയുള്ള രക്താർബുദങ്ങൾ ഇന്ത്യയിൽ കൂടുതലായി കണ്ട് വരുന്നു. സോളിഡ് ട്യൂമറുകളിൽ നിന്ന് വ്യത്യസ്തമായി അവ ദൃശ്യമായ മുഴകൾ ഉണ്ടാക്കുന്നില്ല. പകരം, അവ രക്തം, അസ്ഥിമജ്ജ അല്ലെങ്കിൽ ലിംഫറ്റിക് സിസ്റ്റത്തിനുള്ളിൽ വികസിക്കുകയും പലപ്പോഴും അവ്യക്തവും എളുപ്പത്തിൽ അവഗണിക്കപ്പെടുന്നതുമായ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

രക്താർബുദം പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെ കാണപ്പെടാറില്ല

രക്താർബുദം പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെ കാണപ്പെടാറില്ല. കാരണം ലക്ഷണങ്ങൾ പ്രത്യേകമല്ലാത്തതും സാധാരണ രോഗങ്ങളുമായി ഓവർലാപ്പ് ചെയ്യുന്നതുമാണ്. നേരത്തെയുള്ള രോഗനിർണയം നിർണായകമാണ്, കാരണം ഇത് ചികിത്സാ ഓപ്ഷനുകൾ ഗണ്യമായി വികസിപ്പിക്കുകയും ദീർഘകാല ഫലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുതായി ഗുഡ്ഗാവിലെ ഫോർട്ടിസിലെ ഹെമറ്റോളജി ആൻഡ് ബിഎംടി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. രാഹുൽ ഭാർഗവ പറഞ്ഞു.

ക്ഷീണം, ബലഹീനത, നേരിയ പനി അല്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ

പല ക്യാൻസറുകളിൽ നിന്നും വ്യത്യസ്തമായി രക്താർബുദം സാധാരണയായി മുഴയായോ വേദനയായോ പ്രത്യക്ഷപ്പെടില്ല. ക്ഷീണം, ബലഹീനത, നേരിയ പനി അല്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ തുടങ്ങിയ ആദ്യകാല ലക്ഷണങ്ങൾ സൂക്ഷ്മവും ക്രമേണ വികസിക്കുന്നതുമാണ്.

നേരത്തെയുള്ള രോഗനിർണയത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് രോഗലക്ഷണങ്ങളുടെ ഓവർലാപ്പാണ്

നേരത്തെയുള്ള രോഗനിർണയത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് രോഗലക്ഷണങ്ങളുടെ ഓവർലാപ്പാണ്. തുടർച്ചയായ പനി, ശരീരഭാരം കുറയൽ, രാത്രിയിലെ വിയർപ്പ് അല്ലെങ്കിൽ വലുതായ ലിംഫ് നോഡുകൾ എന്നിവ തുടക്കത്തിൽ ക്ഷയരോഗം, വൈറൽ അണുബാധകൾ അല്ലെങ്കിൽ വിട്ടുമാറാത്ത വീക്കം എന്നിവയായി കണക്കാക്കാം.

രാത്രിയിൽ അമിതമായി വിയർക്കുന്നതും ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാണ്

രാത്രിയിൽ അമിതമായി വിയർക്കുന്നതും ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാണ്. വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന പനിയും രാത്രിയിൽ വിയർക്കുന്നതും ഹോഡ്ജ്കിൻ ലിംഫോമയിലും നോൺ-ഹോഡ്ജ്കിൻ ലിംഫോമയിലും ഒരുപോലെ അപകടകരമാണ്. ലുക്കീമിയയിലും ഇത് സംഭവിക്കാം.

വേദനയില്ലാത്തതും സ്ഥിരവുമായ ലിംഫ് നോഡ് വീക്കമാണ് മറ്റൊരു ലക്ഷണം

വേദനയില്ലാത്തതും സ്ഥിരവുമായ ലിംഫ് നോഡ് വീക്കമാണ് മറ്റൊരു ലക്ഷണം. കഴുത്തിലോ, കക്ഷത്തിലോ, ഞരമ്പിലോ ഉള്ള ഉറച്ചതും, റബ്ബർ പോലെയുള്ളതും, സാധാരണയായി വേദനയില്ലാത്തതുമായ മുഴകൾ ഏതാനും ആഴ്ചകൾക്കപ്പുറം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അവ പരിശോധിക്കേണ്ടതാണ്. ഇത് ലിംഫോമയുടെ ആദ്യകാല ലക്ഷണമാണ്.

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം

കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. തളിപ്പറമ്പില്‍ പാമ്പ് കടിയേറ്റ് 65കാരിയാണ് മരിച്ചത്. മുതുകുടയിലെ നബീസയെയാണ് പാമ്പ് കടിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് നബീസ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിന് അകത്തുവച്ചാണോ പുറത്തുവച്ചാണോ നബീസയ്ക്ക് പാമ്പ് കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീടിനകത്ത് അവശ നിലയില്‍ കണ്ട നബീസയെ ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി നബീസയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ശംഖുവരയന്‍ പാമ്പാണ് നബീസയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഡി സതീശൻ അനുകൂല വികാരം,വോട്ട് ചെയ്തത് തെറ്റായി പോയെന്ന് പറയിപ്പിക്കരുതന്ന് നേതാക്കൾ

മലപ്പുറം. ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഡി സതീശൻ അനുകൂല വികാരം.ജനഹിതം വിഡി സതീശനൊപ്പമെന്ന് ലീഗ് യോഗത്തിൽ നേതാക്കൾ.ജനവികാരം എതിരാക്കുന്ന തീരുമാനം ഉണ്ടാകരുതന്ന് ലീഗ് യോഗത്തിൽ മുന്നറിയിപ്പ്.വിഡി സതീശനാണ് മുന്നണിയെ കൈപിടിച്ച് ഉയർത്തിയതന്ന് പികെ ബഷീർ യോഗത്തിൽ

മറ്റ് നേതാക്കളും അധ്വാനിച്ചങ്കിലും ജനപിന്തുണ വിഡി സതീശനന്നും അഭിപ്രായങ്ങൾ,മുഖ്യമന്ത്രി ആരെന്നതിൽ മുന്നണിയിലും ചർച്ച വേണമെന്നും യോഗത്തിൽ ആവശ്യം

കോണ്ഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലീഗ് യോഗത്തിലുയർന്നത് രൂക്ഷവിമർശനം.ജില്ലാ കമ്മിറ്റികളാണ് അതിരൂക്ഷ വിമർശനം ഉന്നയിച്ചത്.ഇപ്പോൾ നടക്കുന്നത് വിഴുപ്പലക്കലന്ന് വിമർശനം.വോട്ട് ചെയ്തത് തെറ്റായി പോയന്ന് പറയിപ്പിക്കരുതന്ന് നേതാക്കൾ

മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനമുയർത്തിയത്.മറ്റ് ജില്ലാ കമ്മിറ്റികളും മുഖ്യമന്ത്രി പോരിൽ വിമർശനമുയർത്തി.

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു

വയനാട്.കോളയാടി കണ്ണേത്ത് ജിലി വിൽസൺ 49 ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ എട്ടരയോടെയാണ് കോളിയാടി ചെമ്പക ചുവടാണ് അപകടമുണ്ടായത്. പള്ളിയിൽ പോകാനായി കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്: വീടിനുള്ളിൽ കഴിയണം, പുറത്തിറങ്ങരുത്, ജാഗ്രത പാലിക്കണമെന്നും മാലിയിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി : പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായും വിവരമുണ്ട്. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചെങ്കിലും, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

Also Read: ‘വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും’; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

മാലിയിലെ കാറ്റി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബമാകോയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് പ്രധാന നിർദേശം. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം, പുറത്തിറങ്ങരുത്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ആവശ്യപ്പെട്ട എംബസി അടിയന്തര സാഹചര്യങ്ങളിൽ +223 78486019 / 94793705 എന്നീ നമ്പറുകളിൽ എംബസിയെ ബന്ധപ്പെടണം എന്നും ആവശ്യപ്പെടുന്നു.

മാലിയിലെ വിവിധ നഗരങ്ങളിൽ നടന്ന അതിശക്തമായ ആക്രമണങ്ങളാണ് നടന്നത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയായ ജെഎൻഐഎം, തുവാറെഗ്, വിമത ഗ്രൂപ്പായ എഫ്എൽഎ എന്നിവർ സംയുക്തമായി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ത്യൻ പൗരന്മാർ എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. മാലിയൻ അധികൃതരുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യാനുസരണം കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്നും എംബസി കൂട്ടിച്ചേർത്തു.

സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി.

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ‘വിഷൻ 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നവും പുസ്തക പ്രകാശനവും ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ച് ഗാനമാലിക,പുസ്തക പ്രകാശനം, സംവാദം,അക്ഷര നൃത്തം എന്നിവ നടന്നു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിൽ സൗഹൃദ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ സംഗീതജ്ഞൻ ഉദയകുമാർ അഞ്ചൽ, ഗായകരായ കെ എസ് പ്രിയ, അനിൽ മത്തായി, റെനീഷ്, ഷിജു ഇലന്തൂർ എന്നിവർ പഴയ കാല ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനമാലികയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സഞ്ചാര പൊരുൾ തേടി എന്ന വിഷയത്തിൽ സംവാദം നടന്നു. എഴുത്തുകാരായ ജി ആർ ഇന്ദുഗോപൻ,ജിൻഷാഗംഗ, അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനായ വി ആർ രജനീഷ് എന്നിവർ പങ്കെടുത്തു. സംവാദ പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മോഡറേറ്ററായി.തുടർന്ന് ക്ലാപ്പന ഇഎംഎസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിലെ കുട്ടികൾ അവതരിപ്പിക്കുന്ന അക്ഷര നൃത്തം അരങ്ങേറി.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി വിമൽറോയ് രചിച്ച് സൈന്ധവ ബുക്സ് പുറത്തിറക്കുന്ന രണ്ടാമത്തെ യാത്രാവിവരണ പുസ്തകമായ ‘നീർക്കിളികൾ പാടുമൊരു ദിക്കുകാണാം’
എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ജി ആർ ഇന്ദുഗോപൻ പുസ്തക പ്രകാശനംചെയ്തു. ജിൻഷാഗംഗ പുസ്തകം ഏറ്റുവാങ്ങി.ചടങ്ങിൽ വി ആർ രജനീഷ് മുഖ്യാതിഥിയായി. കെ ജി അജിത് കുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ആർ കെ ദീപ എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ,താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം സുരേഷ് കുമാർ, പോച്ചയിൽ നാസർ എന്നിവർ സംസാരിച്ചു.

‘വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും’; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. വെടിക്കെട്ട്‌ അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

Also Read: ആമേർ രമേശിനെ ഇറാൻ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കിയത് രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയതിന്

വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യം ഇല്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല..വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്നാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ അഭിപ്രായപ്പെടുന്നത്. വിമാന ദുരന്തങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കാൻ കമ്മീഷൻ വയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയില്ല. വെടിക്കെട്ട്‌ അപകട രഹിതമായി ഉപയോഗിക്കാനാണ് സർക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും സി എൻ രാമചന്ദ്രൻ വ്യക്തമാക്കി.

ആമേർ രമേശിനെ ഇറാൻ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കിയത് രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയതിന്

ടെഹ്റാൻ: സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദലിൽ അംഗമായ ആളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read: 232 യാത്രക്കാരുമായി റൺവേയിൽ കുതിക്കുമ്പോൾ എൻജിനിൽ തീ, ഉടൻ നിർത്തി, യാത്രക്കാര്‍ക്ക് പരിക്ക്; അപകടമൊഴിവായത് തലനാരിഴക്ക്

തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അറസ്റ്റിലായ ആമേർ രമേശ് എന്നയാളെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാൻ-ബലൂചെസ്ഥാനിൽ സജീവമായ ഒരു തീവ്ര സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അൽ-അദ്ൽ. ഈ മേഖലയിൽ ഇറാൻ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ പതിവാണ്.

നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണ് വിവരം. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവർക്കും ഭീകരവാദ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർക്കുമെതിരെ ഇറാൻ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സായുധ കലാപം വഴി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മനുഷ്യാവകാശ സംഘടനകൾ ഇറാനിലെ വധശിക്ഷകളിലെ വർധനക്കെതിരെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്നാൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്.