27.8 C
Kollam
Thursday 11th June, 2026 | 08:22:45 PM
Home News Breaking News ‘വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും’; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ്...

‘വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറഞ്ഞേക്കും’; മറ്റന്നാൾ ദുരന്ത സ്ഥലം സന്ദര്‍ശിക്കുമെന്ന് അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ

Advertisement

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. വെടിക്കെട്ട്‌ അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

Also Read: ആമേർ രമേശിനെ ഇറാൻ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കിയത് രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയതിന്

വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യം ഇല്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല..വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്നാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ അഭിപ്രായപ്പെടുന്നത്. വിമാന ദുരന്തങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കാൻ കമ്മീഷൻ വയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയില്ല. വെടിക്കെട്ട്‌ അപകട രഹിതമായി ഉപയോഗിക്കാനാണ് സർക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും സി എൻ രാമചന്ദ്രൻ വ്യക്തമാക്കി.

Advertisement