Home Lifestyle Jobs കരൂർ വൈശ്യ ബാങ്കിൽ 1284 ഓഫിസർ ഒഴിവ്; കേരളത്തിലും അവസരം

കരൂർ വൈശ്യ ബാങ്കിൽ 1284 ഓഫിസർ ഒഴിവ്; കേരളത്തിലും അവസരം

Advertisement

കരൂർ വൈശ്യ ബാങ്കിൽ വിവിധ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകളിലായി 1,284ഒഴിവ്. സെയിൽസ്, ഓപ്പറേഷൻസ്, ക്രെഡിറ്റ്, മാർക്കറ്റിങ് ഡിപ്പാർട്മെന്റു കളിലാണ് നിയമനം. കേരളത്തിൽ ഉൾപ്പെടെ അവസരമുണ്ട്. ഓൺലൈനിൽ അപേക്ഷിക്കാം.

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–എഫ്ഒഎസ് (236 ഒഴിവ്), ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് (200), ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫിസർ (80), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–ജിഎൽ (70), റിലേഷൻഷിപ് മാനേജർ–എസ്ബിജി (70), ബിസിനസ് ഡവലപ്മെന്റ് മാനേജർ–എച്ച്എൻഐ ബ്രാഞ്ച് (60), റിലേഷൻഷിപ് മാനേജർ–എച്ച്എൻഐ ബ്രാഞ്ച് (60), അഗ്രി റിലേഷൻഷിപ് മാനേജർ (33), സെയിൽസ് മാനേജർ–ക്രെഡിറ്റ് കാർഡ് (30), റിലേഷൻഷിപ് മാനേജർ–സ്മാർട്ട് (28), റിലേഷൻഷിപ് മാനേജർ–ബിബിഎ (27), സെയിൽസ് മാനേജർ–ക്രോസ് സെൽ (25), പ്രയോറിറ്റി റിലേഷൻഷിപ് മാനേജർ (24), ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്–എച്ച്എൻഐ ബ്രാഞ്ച് (20), ബ്രാഞ്ച് സെയിൽസ് മാനേജർ എച്ച്എൻഐ ബ്രാഞ്ച് (20), സെയിൽസ് മാനേജർ–എഎഫ്എഫ് ലോൺസ് (20) തുടങ്ങി 50 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

എൻട്രി ലെവൽ തസ്തികകൾ ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയം ഉള്ളവർക്കാണ് അവസരം. ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 60% മാർക്കോടെ എംബിഎ/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും 12–24 മാസത്തെ ബിഎഫ്എസ്ഐ ജോലിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്–എഫ്ഒഎസ് തസ്തികയിലേക്ക് ബിരുദം/ ബിരുദാനന്തര ബിരുദവും ബാങ്കിങ് സെയിൽസ് എക്സിക്യൂട്ടീവ് ആയി എൻടിബി ബിസിനസിൽ 1–4 വർഷത്തെ ജോലിപരിചയവുമാണു യോഗ്യത.

∙തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവ നടത്തും.

∙വിവിധ തസ്തികകളുടെ പ്രായപരിധി ഉൾപ്പെടെയുള്ള വിശദവിജ്ഞാപനത്തിനും www.karurvysya.bank.in കാണുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here