26.8 C
Kollam
Friday 11th September, 2026 | 02:38:33 AM
Home News Breaking News സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും

സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും

വേനൽ മഴ സജീവമായെങ്കിലും സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കും. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉയർന്ന താപനില മുന്നിയിപ്പുള്ളത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലത്ത് 39 ° C വരെയാണ് പ്രവചനം. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 °C വരെ ഉയരാൻ സാധ്യത.അതേസമയം സംസ്ഥാനത്ത് വേനൽ മഴ തുടരും. ബുധനാഴ്ച നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്.