29.5 C
Kollam
Tuesday 8th September, 2026 | 11:20:04 AM
Home News Breaking News സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത,സാധാരണ നിലയില്‍നിന്നും 4 ഡിഗ്രി വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത,സാധാരണ നിലയില്‍നിന്നും 4 ഡിഗ്രി വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. സാധാരണ നിലയിൽ നിന്ന് 4 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലെ പുനലൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയിൽ 35 ഡിഗ്രിക്ക് മുകളിലേക്കും താപനില ഉയർന്നു.

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് കൂടുതൽ ജാഗ്രത വേണം. സ്കൂളുകളിലെ അസംബ്ലിയും പൊതു പരിപാടികളും ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം വ്യാഴാഴ്ച രണ്ട് ജില്ലകളിലും വെള്ളിയാഴ്ച നാല് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here