കൊച്ചി. ഒ ജി ബാറിലെ ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
എറണാകുളം നെട്ടൂർ സ്വദേശി പുഷ്പനാണ് മരിച്ചത്.സംഭവത്തിൽ ഒരു മലയാളി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മദ്യപിക്കാൻ എത്തിയ പുഷ്പനും OG ബാറിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടാകുന്നത്.നൽകിയ മദ്യത്തിന്റെ അളവ് കുറഞ്ഞത് സംബന്ധിച്ചായിരുന്നു തർക്കം.തർക്കത്തിന് ഒടുവിൽ ബാർ ജീവനക്കാരും സെക്യൂരിറ്റിയും ചേർന്ന് പുഷ്പ്പനെ മർദിച്ചു.ബാറിന് പുറത്തുവെച്ചായിരുന്നു മർദ്ദനം.
മർദ്ധനത്തിൽ പുഷ്പന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കൊല്ലം പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.



























