കൊല്ലം.കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി ഐ എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കൊട്ടിക്കലശത്തിന് മണിക്കൂറുകൾക്ക് മുൻപ് നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ബിഗ് ടിവി . ബിഗ് ടിവി വാർത്ത ശരിവെച്ച് യു ഡി എഫ് നേതാക്കൾ. സിപിഐ എമ്മിൻ്റെ രാഷ്ട്രീയ പപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞതെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ
ഇന്ന് രാവിലെ ബിഗ് ടിവി പുറത്തുവിട്ട ഈ ദൃശ്യങ്ങൾ കൊല്ലത്ത് നടന്ന വലിയ വോട്ട് കച്ചവടത്തിന്റെ നേർസാക്ഷ്യമായിരുന്നു.
സി പി ഐ എം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്ന് പേർ ആർ എസ് പി കൊല്ലം സൗത്ത് LC സെക്രട്ടറി ഉൾപ്പെടെ ഉള്ള 7 പേരുമായിയാണ് കൂടിക്കാഴ്ച നടത്തിയത്.കൊട്ടിക്കലാശം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു കൂടിക്കാഴ്ച.
കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ തീരദേശ മേഖലയിൽ ആർ എസ് പി യുമായി ധാരണ ഉറപ്പിക്കാനായിരുന്നു തീരുമാനം.യു ടി യു സി ജില്ലാ നേതാവിൻ്റെ നിർദ്ദേശപ്രകാരമാണ് ആർ എസ് പി പ്രാദേശിക നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം . 45 മിനിട്ട് നീണ്ട കൂടിക്കാഴ്ചയെ കുറിച്ച്
കോൺഗ്രസ് അറിഞ്ഞതിന് പിന്നാലെ ആർ എസ് പി എൽ സി സെക്രട്ടറിയെ മാറ്റി പകരം ആൾക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. വാർത്ത ശരി വെച്ച യുഡിഎഫ് നേതൃത്വം നടന്നത് ഹീനമായ പ്രവർത്തിയെന്നത് പ്രതികരിച്ചു.
വിഷയത്തിൽ നേതൃത്വം പ്രതികരിക്കുമെന്നായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മറുപടി
ദൃശ്യങ്ങൾ പുറത്ത് വന്നത് സി പി ഐ എം – ആർ എസ് പി നേതൃത്വങ്ങളെ വെട്ടിലാക്കിയിരിക്കയാണ്.



































