28.5 C
Kollam
Thursday 11th June, 2026 | 04:01:34 PM
Home News Breaking News ‘വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ...

‘വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

Advertisement

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ബാലകൃഷ്ണൻ ആണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ വിജയ്ക്ക് വോട്ട് ചെയ്‌തെന്ന് മകനോട് കള്ളം പറഞ്ഞു. ഇതു തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നാണ് ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ പറയുന്നു. കുട്ടികൾ മാനസികരോഗികൾ ആകാൻ സാധ്യതയുണ്ട്. കിൻഡർ ജോയ് വാങ്ങുംപോലെ വോട്ട് ഉറപ്പിക്കണമെന്ന പരാമർശം അധാർമികമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം എന്നും ആവശ്യമുന്നയിക്കുന്നു.

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസമാണ് കുട്ടികളോട് വിജയ് ഇത്തരത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും ആയിരുന്നു വിജയ്‍യുടെ വാക്കുകൾ.

Advertisement