26.1 C
Kollam
Friday 11th September, 2026 | 07:10:53 AM
Home News Breaking News ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു,...

ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു, പ്രതിസന്ധി രൂക്ഷം

ഇസ്ലാമാബാദ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതോടെ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചത്. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായി. നേരത്തെ 366.58 രൂപയായിരുന്നു. ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽനിന്ന് 380.19 രൂപയായും ഉയർന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്

Also Read: ‘വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

ആഗോള വിപണിയിൽ എണ്ണവില വർധിച്ചതോടെ വേറെ വഴിയില്ലാത്തതിനാലാണ് വിലവർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. ഇന്ധന വില വ‍ർധിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ആശ്വാസ നടപടികൾക്ക് കനത്ത തിരിച്ചടിയിയായിരിക്കുകയാണ്. ഇന്ധനവില ഉയരുന്നത് ഗതാഗത ചെലവുകളെയും ഭക്ഷണസാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ പാകിസ്താനിൽ പണപ്പെരുപ്പം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ധന വില കുത്തനെ കൂടിയതും പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.