Home Blog Page 792

ഇറാൻ യുദ്ധത്തിനിടെ ട്രംപിന്റെ മാനസിക നിലയെച്ചൊല്ലി തർക്കം; കോൺഗ്രസ് ഹിയറിംഗിൽ സാറ ജേക്കബിന് നേരെ പൊട്ടിത്തെറിച്ച് പീറ്റ് ഹെഗ്സെത്ത്

വാഷിംഗ്ടൺ ഡി.സി: യുഎസ് പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ വാദം കേൾക്കലിനിടെ നാടകീയത. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ് ഉന്നയിച്ച ചോദ്യങ്ങളാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പ്രകോപിപ്പിച്ചത്.

Also Read: പാമ്പുകടിയേറ്റു, വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചു, വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് 5 പേർക്ക്

ഇറാൻ യുദ്ധവും ട്രംപിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയായ സഭയിൽ പീറ്റ് ഹെഗ്സെത്ത് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി പ്രാപ്തനാണോ എന്ന് സാറ ജേക്കബ് ചോദിച്ചു. ഇതിനെ ശക്തമായി എതിർത്ത ഹെഗ്സെത്ത്, കഴിഞ്ഞ നാല് വർഷം ജോ ബൈഡനെക്കുറിച്ച് ഇതേ ചോദ്യം ഉന്നയിച്ചിരുന്നോ എന്ന് തിരിച്ചടിച്ചു.

ട്രംപ് തലമുറകൾ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിശാലിയായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ക്രിസ്തുവിനോട് ഉപമിച്ചും രോഗികളെ സുഖപ്പെടുത്തുന്ന ഡോക്ടറായി ചിത്രീകരിച്ചുമുള്ള ട്രംപിന്റെ പോസ്റ്റുകളെ സാറ ജേക്കബ് സഭയിൽ ചോദ്യം ചെയ്തു. സൈനികർ യുദ്ധക്കളത്തിൽ ജീവൻ പണയപ്പെടുത്തുമ്പോൾ കമാൻഡർ ഇൻ ചീഫ് ഇത്തരം അസംബന്ധങ്ങൾ പങ്കുവെക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്ന് അവർ ചോദിച്ചു. എന്നാൽ പോസ്റ്റുകളെ ന്യായീകരിക്കാനില്ലെന്നും ട്രംപ് സൈനികർക്ക് മുൻഗണന നൽകുന്ന നേതാവാണെന്നും ഹെഗ്സെത്ത് മറുപടി നൽകി.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധം 60-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ 13 യുഎസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇന്ധനവില വർദ്ധനവ് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായും സഭയിൽ പരാമർശമുയർന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം പ്രതിസന്ധി രൂക്ഷമാക്കുന്നതായും വിലയിരുത്തപ്പെട്ടു. 2027 സാമ്പത്തിക വർഷത്തേക്കായി 1.5 ട്രില്യൺ ഡോളറിന്റെ വൻ പ്രതിരോധ ബജറ്റാണ് ഭരണകൂടം സഭയിൽ സമർപ്പിച്ചത്. ഹിയറിംഗിനായി എത്തിയ പീറ്റ് ഹെഗ്സെത്തിനെതിരെ സഭയ്ക്ക് പുറത്ത് കടുത്ത പ്രതിഷേധം അരങ്ങേറി. ഹെഗ്സെത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ അദ്ദേഹത്തെ നേരിട്ടു. ഹിയറിംഗിന് മണിക്കൂറുകൾക്ക് മുൻപ് ട്രംപ് വീണ്ടും തോക്കേന്തി നിൽക്കുന്ന തന്റെ തന്നെ ഒരു എഐ ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചതും സഭയിൽ ചർച്ചയായി.

നാലു വയസ്സുള്ള ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ആഭരണങ്ങൾ കവർന്നു, കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

പുൽപ്പള്ളി. നാലു വയസ്സുള്ള ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ആഭരണങ്ങൾ ഉൾപ്പെടെ കവർന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി വയനാട് പോലീസ്. 150ലേറെ ആഭരണ മോഷണങ്ങൾ നടത്തിയ കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദിനെയും കൂട്ടാളിയെയും ആണ് വയനാട് എസ്പിയുടെ സ്പെഷ്യൽ സ്കോഡ് പിടികൂടിയത്. കഴിഞ്ഞവർഷം മുട്ടിലിൽ 71 പവൻ കവർന്ന കേസ് ഉൾപ്പെടെ ഇയാൾക്കെതിരെയുണ്ട്

ആലക്കോട് മുഹമ്മദ്. അന്തർ സംസ്ഥാന മോഷ്ടാവ്. കണ്ണൂരിലും വയനാട്ടിലും നീലഗിരിയിലും ഇയാൾ നടത്തിയ മോഷണങ്ങളുടെ പരമ്പരകളുണ്ട്. കഴിഞ്ഞ നാലാം തീയതി പുൽപ്പള്ളി തങ്ങൾ വീട്ടിൽ ഹക്കീമിന്റെ നാലു വയസ്സു മാത്രമുള്ള കുട്ടിയുടെ ആഭരണം കവർന്നു.

മുട്ടലിൽ 71പവൻ സ്വർണമാണ് ഇയാൾ വീട് കുത്തി തുറന്ന് കവർന്നത്. കൽപ്പറ്റ അമ്പിലേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രത്യേക സ്കോഡിനെ നിയോഗിക്കാൻ എസ്പി അരുൺ k പവിത്രനെ പ്രേരിപ്പിച്ചത്. വിശദമായ അന്വേഷണത്തിനോടുവിൽ മുഹമ്മദിനെ പിടികൂടുകയായിരുന്നു

പനമരത്തും പുൽപ്പള്ളിയിലും കൽപ്പറ്റയിലും നടന്ന മോഷണ പരമ്പരകളിൽ ഇയാൾക്ക് ബന്ധമുണ്ട്. മൂന്നുദിവസം മുമ്പ് നീലഗിരി ചേരമ്പാടിയിലെ 13 വീടുകളിലാണ് ഇയാൾ കവർച്ചക്കായി കയറിയത്. വയനാട്ടിൽ ഇയാളുടെ സഹായി 45 ഓളം കവർച്ച കേസുകളിൽ പ്രതിയായ കമ്പളക്കാട് സ്വദേശി ജോസാണ്. ജോസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ വീടുകളിൽ കയറുന്നത്. ജോസിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ആലക്കോട് ആഡംബര വീടും വാഹനങ്ങളും ഇഞ്ചി കൃഷിയും ഉള്ള ആളാണ് മുഹമ്മദ്. കവർച്ച ചെയ്ത സ്വർണ്ണം ആഡംബര ജീവിതത്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം

കൊച്ചിയിലെ വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്

കൊച്ചി. വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്. ലഹരിവാങ്ങുന്നവരിൽ ഏറെയും നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന മുഖ്യവിതരണകാരൻ കെവിൻ മൊഴി നൽകി. ഡോക്ടർമാരെ ഉടൻ ചോദ്യം ചെയ്യും.


പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഡോക്ടർമാർ ലഹരിക്കടിമകളെന്നാണ് ലഹരിവിതരണക്കാരൻ കെവിന്റെ മൊഴി. കൊച്ചിയിലെ നാല് സ്വകാര്യ ആശുപത്രികളിലെയും ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വാങ്ങാറുണ്ടെന്നാണ് കെവിന്റെ മൊഴി. ഇവരുടെ പേര് വിവരങ്ങളും കൈമാറി. തൃകാക്കർ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റാഡിസൺ ബ്ല്യൂ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിക്കിടെ ഡോക്ടർമാരും അഭിഭാഷകരും പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് കെവിനെ കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും. വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപെട്ട് അന്വേഷണം തൃക്കാക്കര പൊലീസിനാണ്.

വൈറ്റ്കോളർ ലഹരിപാർട്ടി കേസിലെ കിങ്പിൻ കെവിന് ലഹരിമരുന്ന് കൈമാറിയവരെ കേന്ദ്രീകരിചും അന്വേഷണം പുരോഗമിക്കുകയാണ്. കെവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിലാണ് നിർണായക വിവരം ലഭിച്ചത്. അരക്കോടി രൂപയുടെ ലഹരിയിടപാടുകളാണ് രണ്ട് മാസത്തിനിടെ കെവിൻ നടത്തിയിട്ടുള്ളത്. ലക്ഷങ്ങൾ വിലയുള്ള വിദേശത്ത് നിന്നുള്ള വിവിധ തരം എക്സ്റ്റസി പില്ലുകളടക്കം കെവിൻ വിൽപന നടത്തിയിരുന്നു. ഇത് വിതരണം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങളടക്കം കെവിൻ പോലീസിന് കൈമാറി. കെവിനിൽ നിന്ന് എംഡിഎംഎ വാങ്ങി വിൽപന നടത്തിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡാൻസാഫ് പിടികൂടിയിരുന്നു.

ഐ.എൻ.ടി.യു.സി മേയ് ദിനയുദ്ധവിരുദ്ധറാലിനടത്തി

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.എസ്. ജംഗ്ഷനിൽമേയ്ദിനയുദ്ധ വിരുദ്ധറാലിനടത്തി. ഐ.എൻ.ടി യു.സി ജില്ലാ വൈസ് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

റീജീയണൽ ജനറൽ സെക്രട്ടറി പി.ആർ.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് മേയ്ദിനസന്ദേശംനൽകി. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം,
സിജുകോശിവൈദ്യൻ, ജലാൽ മൈനാഗപ്പള്ളി, രാഖി പ്രവീൺ, കൊയ് വേലി മുരളി, പ്രഭാതം ശങ്കരപിള്ള, രവി വയിലി തറ, പ്രവീൺ മോഹൻ ,സരസകാട്ട് വിള തുടങ്ങിയവർ പ്രസംഗിച്ചു

ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഓച്ചിറ . ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചങ്ങൻകുള ങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന (57)ആണ് ഇന്നലെ ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രസന്നയ്ക്കൊപ്പം 2 വർഷമായി താമസിച്ചിരുന്ന ഡ്രൈവറായ ക്ലാപ്പന വരവിള കു റ്റിയിടത്തു മുക്കിനു സമീപം മാ പ്പിള അയ്യത്തു തെക്കതിൽ രഘു (55) കഴിഞ്ഞ 26നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി യിൽ ചികിത്സയിലിരിക്കെ മരിച്ചി രുന്നു.

കഴിഞ്ഞ 22നു രാവിലെ 7.30നു രഘു പ്രസന്നയുമായി വഴക്കിട്ടു മുറ്റത്തു വച്ചു ഡീസൽ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കയ്യാങ്കളി ക്കിടെ ഇയാൾക്കും പൊള്ളലേറ്റി രുന്നു.

കുടുംബവുമായി അകന്നു കഴി ഞ്ഞ രഘു വർഷങ്ങളായി ചങ്ങൻകുളങ്ങരയിലാണു താമസം. പ്രസന്നയുടെ മൊഴി 22നു തന്നെ അമ്പലപ്പുഴ മജിസ്ട്രേട്ട് ഐശ്വര്യ ആൻ ജേക്കബ് രേഖപ്പെടുത്തുകയും ഇവരുടെ മകൾ രാജേശ്വരിയുടെ മൊഴി വാങ്ങി ഓച്ചിറ പൊലീ സ് രഘുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.പ്രസന്ന,മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി യിൽ സംസ്കാരം ഇന്ന്.

പ്രസന്ന കെഎസ്ഇബി ഓച്ചിറ സെക്ഷൻ ഓഫിസിലെ താൽ ക്കാലിക ജീവനക്കാരിയായിരു ന്നു. രഘുവും പ്രസന്നയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മക്കൾ: രാജി, രാജേശ്വരി. മരുമകൻ: സജി

പാമ്പുകടിയേറ്റു, വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചു, വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് 5 പേർക്ക്

ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആറാം വാർഡിൽ പെട്രോൾ പമ്പിന് വടക്കുവശം ഊരടയിൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിക്ക് മുൻപാണ് ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ ജയൻ, ലക്ഷ്മിക്കുട്ടിയമ്മ, ഓമന അമ്മ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിലും ചെല്ലപ്പൻ, ലീല എന്നിവർ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Also Read: ‘ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ല, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല’;പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ ഇടപെടലുമായി സുപ്രീം കോടതി

ആളുകളെ ആക്രമിച്ച നായയെ നേരത്തെ പാമ്പുകടിച്ചതായി നാട്ടുകാർ പറയുന്നു. വിഷബാധയേറ്റെന്ന് സംശയിക്കുന്ന നായ വിറളിപൂണ്ട് ഓടിനടന്ന് ആളുകളെ കടിച്ചശേഷം ചത്തു. പ്രദേശത്ത് കുറച്ചുനാളുകളായി വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. കൃഷിയിടങ്ങളിൽ പുല്ലുതിന്നാൻ കെട്ടിയിരുന്ന പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങൾ പാമ്പുകടിയേറ്റ് ചത്തിരുന്നെങ്കിലും സ്ഥിരീകരിക്കാൻ തെളിവില്ലാത്തതിനാൽ മറ്റ് കാരണങ്ങളാണെന്നാണ് കർഷകർ കരുതിയിരുന്നത്.

വിഷപ്പാമ്പുകൾക്ക് പുറമെ തെരുവുനായ്ക്കളും പ്രദേശത്ത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. രണ്ടുമാസം മുൻപ് കായംകുളം ഐക്യ ജങ്ഷന് സമീപം ഒരു വീട്ടിൽ വളർത്തിയിരുന്ന മുപ്പതോളം പ്രാവുകളെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കൂട് തകർത്ത് കൊന്നിരുന്നു. അതേസമയം, പ്രദേശത്തെ ഭൂരിഭാഗം നായ്ക്കൾക്കും ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ നൽകിയിരുന്നതായി വെറ്ററിനറി ഡോക്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാറും അറിയിച്ചു.

‘ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ല, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല’;പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ലെന്നും കുട്ടി പഠിക്കേണ്ട സമയമാണ്, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല. അത്തരമൊരു ആഘാതം അടിച്ചേൽപ്പിക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

Also Read: ട്രംപിന്റെ സ്വപ്നം പൂവണിയുമോ? 3 രാജ്യങ്ങൾ നിർദ്ദേശിച്ചു, ഇത്തവണ സമാധാന നൊബേൽ പട്ടികയിൽ ഡോണൾഡ് ട്രംപും

ഗർഭസ്ഥശിശുവിന് 30 ആഴ്ച പ്രായമുണ്ടെന്നും കുഞ്ഞ് ജനിച്ചാൽ ദത്ത് നൽകാം എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. ഈ സാഹചര്യത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ ഭ്രൂണം ജീവനോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും മാത്രമല്ല പെണ്‍കുട്ടിക്ക് ജീവിതകാലം മുഴുവൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും അഡീഷണൽ സോളിസിറ്റ‍ർ ജനറൽ വാദിച്ചു.

എന്നാൽ ദത്തു നൽകാനാണെങ്കിൽ തെരുവിൽ ഒട്ടേറെ കുട്ടികളുണ്ട് പെണ്‍കുട്ടിയുടെ അഭിപ്രായമാണ് വലുത്, കാര്യങ്ങൾ പെണ്‍കുട്ടിയേയും കുടുംബത്തേയും അറിയിച്ച് തീരുമാനം കൈക്കൊള്ളാൻ പറയണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അമ്മയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. ഗർഭിണിയായതിന് പിന്നാലെ മാനസികമായി തകർന്ന പെണ്‍കുട്ടി പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ട്രംപിന്റെ സ്വപ്നം പൂവണിയുമോ? 3 രാജ്യങ്ങൾ നിർദ്ദേശിച്ചു, ഇത്തവണ സമാധാന നൊബേൽ പട്ടികയിൽ ഡോണൾഡ് ട്രംപും

ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നൊബേൽ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇത്തവണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. കംബോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നാമനിർദ്ദേശം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: എക്സിറ്റ് പോളുകൾ തള്ളി കെഎൻ ബാലഗോപാൽ; ‘ഭരണവിരുദ്ധ വികാരമില്ല, തൂക്ക് സഭ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’

അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം. കഴിഞ്ഞ തവണ നൊബേൽ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സമാധാന നൊബേലിനോടുള്ള തന്റെ താൽപ്പര്യം മുൻപേ തുറന്നുപറഞ്ഞിട്ടുള്ള ട്രംപിന് ഈ നാമനിർദ്ദേശം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളുമുൾപ്പെടുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്‌കി, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, മൊൾഡോവൻ പ്രസിഡന്റ് മേയ സാണ്ടു, യു എൻ പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് എന്നിവരാണ് ഇത്തവണ നോമിനേഷൻ ലഭിച്ച ആളുകളിൽ പ്രമുഖർ. നാമനിർദ്ദേശ പട്ടിക 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, നിർദ്ദേശങ്ങൾ സമർപ്പിച്ച രാജ്യങ്ങൾ തന്നെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് പട്ടിക പരസ്യമായത്. കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്. ഇത്തവണത്തെ വിജയിയെ ഒക്ടോബർ ഒൻപതിന് പ്രഖ്യാപിക്കും. തുടർന്ന് ഡിസംബർ പത്തിന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും.

എക്സിറ്റ് പോളുകൾ തള്ളി കെഎൻ ബാലഗോപാൽ; ‘ഭരണവിരുദ്ധ വികാരമില്ല, തൂക്ക് സഭ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല’

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും എൽഡിഎഫിന് അനുകൂലമായ ഫലമായിരിക്കും പുറത്തുവരികയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: എം.എ ബേബി

ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പോലും പ്രവചിക്കുന്നില്ല. നിലവിലെ കണക്കുകൾ യഥാർത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാധ്യതയില്ല. ശക്തമായ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും തൂക്കുസഭ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. ജനങ്ങൾക്ക് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുമെന്നും ജനങ്ങൾ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച നൽകുമെന്നുമാണ് സിപിഐ(എം) കേന്ദ്രങ്ങളുടെയും മന്ത്രിയുടെയും ഉറച്ച വിശ്വാസം.

ഈ മാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇൗമാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയിരുന്നു . 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് ഉണ്ടായത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.