27.1 C
Kollam
Wednesday 16th September, 2026 | 08:30:23 PM
Home News Local ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഓച്ചിറ . ഒപ്പം താമസിക്കുന്നയാൾ ഡീസൽ ഒഴിച്ചു തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചങ്ങൻകുള ങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന (57)ആണ് ഇന്നലെ ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രസന്നയ്ക്കൊപ്പം 2 വർഷമായി താമസിച്ചിരുന്ന ഡ്രൈവറായ ക്ലാപ്പന വരവിള കു റ്റിയിടത്തു മുക്കിനു സമീപം മാ പ്പിള അയ്യത്തു തെക്കതിൽ രഘു (55) കഴിഞ്ഞ 26നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി യിൽ ചികിത്സയിലിരിക്കെ മരിച്ചി രുന്നു.

കഴിഞ്ഞ 22നു രാവിലെ 7.30നു രഘു പ്രസന്നയുമായി വഴക്കിട്ടു മുറ്റത്തു വച്ചു ഡീസൽ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കയ്യാങ്കളി ക്കിടെ ഇയാൾക്കും പൊള്ളലേറ്റി രുന്നു.

കുടുംബവുമായി അകന്നു കഴി ഞ്ഞ രഘു വർഷങ്ങളായി ചങ്ങൻകുളങ്ങരയിലാണു താമസം. പ്രസന്നയുടെ മൊഴി 22നു തന്നെ അമ്പലപ്പുഴ മജിസ്ട്രേട്ട് ഐശ്വര്യ ആൻ ജേക്കബ് രേഖപ്പെടുത്തുകയും ഇവരുടെ മകൾ രാജേശ്വരിയുടെ മൊഴി വാങ്ങി ഓച്ചിറ പൊലീ സ് രഘുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.പ്രസന്ന,മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി യിൽ സംസ്കാരം ഇന്ന്.

പ്രസന്ന കെഎസ്ഇബി ഓച്ചിറ സെക്ഷൻ ഓഫിസിലെ താൽ ക്കാലിക ജീവനക്കാരിയായിരു ന്നു. രഘുവും പ്രസന്നയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മക്കൾ: രാജി, രാജേശ്വരി. മരുമകൻ: സജി