27.1 C
Kollam
Wednesday 16th September, 2026 | 09:39:08 PM
Home News Kerala ഈ മാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍

ഈ മാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇൗമാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയിരുന്നു . 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് ഉണ്ടായത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.