Home News Breaking News കൊച്ചിയിലെ വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്

കൊച്ചിയിലെ വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്

Advertisement

കൊച്ചി. വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്. ലഹരിവാങ്ങുന്നവരിൽ ഏറെയും നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന മുഖ്യവിതരണകാരൻ കെവിൻ മൊഴി നൽകി. ഡോക്ടർമാരെ ഉടൻ ചോദ്യം ചെയ്യും.


പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഡോക്ടർമാർ ലഹരിക്കടിമകളെന്നാണ് ലഹരിവിതരണക്കാരൻ കെവിന്റെ മൊഴി. കൊച്ചിയിലെ നാല് സ്വകാര്യ ആശുപത്രികളിലെയും ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വാങ്ങാറുണ്ടെന്നാണ് കെവിന്റെ മൊഴി. ഇവരുടെ പേര് വിവരങ്ങളും കൈമാറി. തൃകാക്കർ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റാഡിസൺ ബ്ല്യൂ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിക്കിടെ ഡോക്ടർമാരും അഭിഭാഷകരും പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് കെവിനെ കുറിച്ചുള്ള വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും. വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപെട്ട് അന്വേഷണം തൃക്കാക്കര പൊലീസിനാണ്.

വൈറ്റ്കോളർ ലഹരിപാർട്ടി കേസിലെ കിങ്പിൻ കെവിന് ലഹരിമരുന്ന് കൈമാറിയവരെ കേന്ദ്രീകരിചും അന്വേഷണം പുരോഗമിക്കുകയാണ്. കെവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിലാണ് നിർണായക വിവരം ലഭിച്ചത്. അരക്കോടി രൂപയുടെ ലഹരിയിടപാടുകളാണ് രണ്ട് മാസത്തിനിടെ കെവിൻ നടത്തിയിട്ടുള്ളത്. ലക്ഷങ്ങൾ വിലയുള്ള വിദേശത്ത് നിന്നുള്ള വിവിധ തരം എക്സ്റ്റസി പില്ലുകളടക്കം കെവിൻ വിൽപന നടത്തിയിരുന്നു. ഇത് വിതരണം ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങളടക്കം കെവിൻ പോലീസിന് കൈമാറി. കെവിനിൽ നിന്ന് എംഡിഎംഎ വാങ്ങി വിൽപന നടത്തിയ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡാൻസാഫ് പിടികൂടിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here