തിരുവനന്തപുരം വെള്ളറട കാനക്കോട് സാൽവേഷൻ ആർമി ചർച്ചിലെ സൺഡേ സ്കൂൾ, യുവജന ഭവന സംഘ വാർഷികം നാളെയും മറ്റന്നാളുമായി നടക്കും.
2 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ ബൈബിൾ പാരായണം .വൈകിട്ട് 6ന് യുവജന കൺവൻഷൻ കോർ ഓഫീസർ മേജർ റ്റി.ഇ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. മേജർ സി.ലീലാമ്മ സ്റ്റീഫൻ അധ്യക്ഷയാകും. ഷിബു കെ വെട്ടുവിളയിൽ തിരുവചന സന്ദേശം നൽകും.
3 ന് രാവിലെ 9 ന് പരിശുദ്ധാരാധന. വൈകിട്ട് 5.30ന് സൺഡേ സ്കൂൾ, യുവജന ഭവന സംഘ വാർഷീകം സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ ജോൺ കെ സൈലസ് ഉദ്ഘാടനം ചെയ്യും. 6.30 ന് കലാ പരിപാടികൾ.
സാൽവേഷൻ ആർമി സൺഡേ സ്കൂൾ യുവജന – ഭവന സംഘ വാർഷികം നാളെ
പൃഥ്വിരാജ് ചിത്രം ഐ, നോബഡി’ (i, Nobody)യുടെ ടീസർ പുറത്തിറങ്ങി
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ (i, Nobody) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന സിനിമയിൽ പൃഥ്വിരാജും സംവിധായകനും ആദ്യമായാണ് ഒന്നിക്കുന്നത്. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ കഥാപാത്രം നേരിടുന്ന ആരോപണങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ടീസറിൽ സൂചിപ്പിക്കുന്നത്. താൻ ചെയ്തതായി പറയപ്പെടുന്ന കുറ്റത്തിന്റെ പേരിൽ ക്രൂരമായി മർദ്ദനമേൽക്കുന്ന നായകനെ ടീസറിൽ കാണാം. പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് ടീസർ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.
പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അശോകൻ, വിജയരാഘവൻ, മധുപാൽ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനീഷ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെയു ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മടനൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. സമീർ അബ്ദുല്ലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രണയ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രണയ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ആറരയോടെ അയ്യപ്പൻകാവിലാണ് അപകടം നടന്നത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന വല്യച്ഛനെ പിന്നാലെ കാറുമായെത്തിയ അഭിജിത്ത് ഇടിച്ചിടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിന് പിടിവീണത്. സ്കൂട്ടറിൽ പോകുന്ന പെൺകുട്ടിയുടെ വല്ല്യച്ഛനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിനെ പിടികൂടിയത്. പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിന്റെ പേരിലാണ് അഭിജിത്ത് ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്ന് യുവാവ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിക്കുന്നത്.
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍ നിന്നും പോയതെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. മൂത്ത മകന്‍ റെജിയുടെ പരാതിയില്‍ മാര്‍ച്ച് ഒന്‍പതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കാര്യമായ അന്വേഷണമാണ് നടത്തിയത്.
നെടുങ്കണ്ടത്തെത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായും വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെക്കുകയായിരുന്നു.
മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും ഇളയ മകന്‍ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി റിമാന്‍ഡില്‍ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.
പാചക വാതക വില വർധനയെ ന്യായികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശ്ശൂർ: പാചകവാതക വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘’ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, പെട്രോൾ, ഡീസൽ വില വർധിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയിൽ വൻ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും അഞ്ച് കിലോ സിലിണ്ടറുകൾക്ക് വരിക. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിട്ടില്ല.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1 ന് ഏകദേശം 200 രൂപയും വർധിപ്പിച്ചു. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടർ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി വന്നിരിക്കുന്നത്. എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു.
തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായിരുന്നു നായയുടെ ആക്രമണം.വളർത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചു.
നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.പലരുടെയും മുഖത്തും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ്
പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28,) ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിക്കുകയായിരുന്നു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.
എൽ. സുഗതന് ആചാര്യ അവാർഡ്
എൽ. സുഗതന് ആചാര്യ അവാർഡ്
സഭാകവി ശ്രീ. സി.പി. ചാണ്ടി സാറിന്റെ സ്മരണയ്ക്കായി മലങ്കര ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ ഈ വർഷത്തെ ആചാര്യ അവാർഡിന് വിദ്യാഭ്യാസ പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രധാന പ്രവർത്തനങ്ങൾ:
- പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ഷേമ പ്രവർത്തനങ്ങൾ.
- കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ പള്ളിക്കുടം ടിവി.
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പരിഷ്കാരങ്ങൾ.
- വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി നടപ്പാതകളും വേലികളും നിർമ്മിക്കാനുള്ള 30 കോടിയുടെ സർക്കാർ പദ്ധതി.
മുഖ്യമന്ത്രി പദം! ഒരു സർവേ കൊണ്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് പി.ജെ കുര്യൻ
പത്തനംതിട്ട: ഒരു സർവേ മാത്രം മുൻനിർത്തി വി ഡി സതീശൻ്റെ മുഖ്യമന്ത്രി പദത്തിൽ അഭിപ്രായം പറയാനാവില്ലെന്നും പാർട്ടിയിലെ വ്യത്യസ്ത അഭിപ്രായങ്ങളെ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കമായി കാണേണ്ടതില്ലെന്നും പി.ജെ കുര്യൻ. ആര് മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും.
ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ആളെ എല്ലാവരും പിന്തുണയ്ക്കും. മുസ്ലിം ലീഗിന്റെ നിലപാടുകളെ വ്യാഖ്യാനിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയെ പിന്തുണച്ച് സംസാരിച്ചത് യാദൃശ്ചികം മാത്രമാണ്. അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ല. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാൻ വെള്ളാപ്പള്ളി നടേശന് അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. വെള്ളാപ്പള്ളി സമുന്നതനായ നേതാവാണെന്നും പി.ജെ കുര്യൻ വ്യക്തമാക്കി.





































