തിരുവനന്തപുരം: പൂവച്ചലിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായിരുന്നു നായയുടെ ആക്രമണം.വളർത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചു.
നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.നായ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.പലരുടെയും മുഖത്തും കൈകാലുകളിലും ആഴത്തിൽ മുറിവേറ്റു.





































