28.6 C
Kollam
Wednesday 16th September, 2026 | 04:42:57 PM
Home News Kerala പ്രണയ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പ്രണയ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: പ്രണയ വിവാഹത്തെ എതിർത്ത പെൺകുട്ടിയുടെ വല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശി അഭിജിത് പ്രസാദ് ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ആറരയോടെ അയ്യപ്പൻകാവിലാണ് അപകടം നടന്നത്. സ്‌കൂട്ടറിൽ പോവുകയായിരുന്ന വല്യച്ഛനെ പിന്നാലെ കാറുമായെത്തിയ അഭിജിത്ത് ഇടിച്ചിടുകയായിരുന്നു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിന് പിടിവീണത്. സ്കൂട്ടറിൽ പോകുന്ന പെൺകുട്ടിയുടെ വല്ല്യച്ഛനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിനെ പിടികൂടിയത്. പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിന്റെ പേരിലാണ് അഭിജിത്ത് ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്ന് യുവാവ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിക്കുന്നത്.