24.8 C
Kollam
Saturday 1st August, 2026 | 10:13:04 PM
Home News Breaking News ഇടുക്കിയിൽ ഇടിമിന്നലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

ഇടുക്കിയിൽ ഇടിമിന്നലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു. മംഗളദേവി ഉത്സവത്തിനെത്തിയവർക്കാണ് ഇടിമിന്നലേറ്റത്. ഒരു പൊലീസുകാരനും മിന്നലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.