27.1 C
Kollam
Wednesday 16th September, 2026 | 07:22:49 PM
Home Lifestyle Entertainment പൃഥ്വിരാജ് ചിത്രം ഐ, നോബഡി’ (i, Nobody)യുടെ ടീസർ പുറത്തിറങ്ങി

പൃഥ്വിരാജ് ചിത്രം ഐ, നോബഡി’ (i, Nobody)യുടെ ടീസർ പുറത്തിറങ്ങി

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ (i, Nobody) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന സിനിമയിൽ പൃഥ്വിരാജും സംവിധായകനും ആദ്യമായാണ് ഒന്നിക്കുന്നത്. ഒരു ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ കഥാപാത്രം നേരിടുന്ന ആരോപണങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ടീസറിൽ സൂചിപ്പിക്കുന്നത്. താൻ ചെയ്തതായി പറയപ്പെടുന്ന കുറ്റത്തിന്റെ പേരിൽ ക്രൂരമായി മർദ്ദനമേൽക്കുന്ന നായകനെ ടീസറിൽ കാണാം. പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് ടീസർ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.



പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അശോകൻ, വിജയരാഘവൻ, മധുപാൽ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനീഷ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെയു ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മടനൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. സമീർ അബ്ദുല്ലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.