Home News Breaking News മുഖ്യമന്ത്രി പദം! ഒരു സർവേ കൊണ്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് പി.ജെ കുര്യൻ

മുഖ്യമന്ത്രി പദം! ഒരു സർവേ കൊണ്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് പി.ജെ കുര്യൻ

പത്തനംതിട്ട: ഒരു സർവേ മാത്രം മുൻനിർത്തി വി ഡി സതീശൻ്റെ മുഖ്യമന്ത്രി പദത്തിൽ അഭിപ്രായം പറയാനാവില്ലെന്നും പാർട്ടിയിലെ വ്യത്യസ്ത അഭിപ്രായങ്ങളെ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കമായി കാണേണ്ടതില്ലെന്നും പി.ജെ കുര്യൻ. ആര് മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും.

ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ആളെ എല്ലാവരും പിന്തുണയ്ക്കും. മുസ്ലിം ലീഗിന്റെ നിലപാടുകളെ വ്യാഖ്യാനിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയെ പിന്തുണച്ച് സംസാരിച്ചത് യാദൃശ്ചികം മാത്രമാണ്. അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ല. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാൻ വെള്ളാപ്പള്ളി നടേശന് അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. വെള്ളാപ്പള്ളി സമുന്നതനായ നേതാവാണെന്നും പി.ജെ കുര്യൻ വ്യക്തമാക്കി.