Home News Breaking News ‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: എം.എ ബേബി

‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: എം.എ ബേബി

Advertisement

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പലപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നും കേരളത്തിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോൾ ഫലങ്ങൾ യഥാർത്ഥ വിധിയുടെ അടുത്തത്തെത്തിയ ചരിത്രവും അല്ലാത്ത ചരിത്രവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്ന് എം.എ ബേബി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന തരംതാഴ്ന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ ജനം മുഖവിലയ്ക്കെടുത്തിട്ടില്ല. മുഖ്യമന്ത്രിയായി ആര് വരണമെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും പിണറായി വിജയന്റെ പേരാണ് നിർദ്ദേശിക്കുന്നത് എന്നത് സർവെകളിൽ പോലും വ്യക്തമാണ്. ഇത് ഇടത് ക്യാമ്പിന് വലിയ പ്രതീക്ഷ നൽകുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും 56 സിറ്റിംഗ് സീറ്റുകളിലെ സിപിഎം എംഎൽഎമാരുടെ പ്രവർത്തന മികവും വിജയത്തിലേക്ക് നയിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

2021-ലെ പോലെ നൂറ് സീറ്റുകൾ എന്ന അവകാശവാദം ഇത്തവണ ഉയർത്തുന്നില്ലെങ്കിലും, 60 സീറ്റുകളിൽ ഉറച്ച വിജയവും മറ്റ് 30 സീറ്റുകളിലെ കടുത്ത മത്സരവും വഴി സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഭരണത്തുടർച്ച ഒരു എക്സിറ്റ് പോളും പ്രവചിക്കുന്നില്ലെങ്കിലും, താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ. സർവെകൾ പ്രവചിക്കുന്ന നേരിയ ഭൂരിപക്ഷം മറികടന്ന് ഇടതുമുന്നണി അധികാരത്തിൽ ‘ഇൻ’ ആകുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ ഉറച്ച നിലപാട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here