24.8 C
Kollam
Saturday 1st August, 2026 | 09:41:39 PM
Home News Kerala പ്രണയബന്ധം എതിർത്ത വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ്അറസ്റ്റിൽ

പ്രണയബന്ധം എതിർത്ത വൈരാഗ്യത്തിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ്അറസ്റ്റിൽ


കൊച്ചി.സ്കൂട്ടറിന് പിന്നിൽ കാറിടിച്ചശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കം പൊളിച്ചത് സിസിടിവി ദൃശ്യങ്ങളാണ്.
വിവാഹമോചിതയായ യുവതിയുമായുള്ള വിവാഹം കുടുംബം എതിർത്തതിന് പ്രേരണ പിതൃസഹോദരനാണെന്ന കരുതിയായിരുന്നു ആക്രമണം.


വ്യാഴാഴ്ച രാവിലെ ആറെക്കാലിന് അയ്യപ്പൻകാവ്-ചിറ്റൂർ റോഡിലായിരുന്നു അപകടം. അയ്യപ്പൻകാവ് സ്വദേശി സത്യപാലനെയാണ് കാറിടിച്ച തെറിപ്പിച്ചത്. സത്യപാലനെ ആശുപത്രിയിൽ എത്തിച്ചതു കാറോടിച്ച് സഹോദര പുത്രൻ അഭിജിത്ത്. സാധാരണ റോഡ് അപകടമെന്ന കരുതിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് ബന്ധുക്കളുടെ സംശയം. ഒരാഴ്ച മുൻപ് അഭിജിത്തിന്റെ വിവാഹം സംബന്ധിച്ച് വീട്ടിൽ വലിയ തർക്കമുണ്ടായി തുടർന്ന് അഭിജിത്തിനെതിരെ മാതാപിതാക്കൾ പരാതിയും നൽകി. ഇതിനെല്ലാം കാരണം സത്യപാലനെന്ന് പറഞ്ഞു അഭിജിത്ത് ഭീഷണിയും മുഴക്കി. ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് സെൻട്രൽ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. കാറിന്റെ അസാധാരണ വേഗം ശ്രദ്ധയിൽപ്പെട്ടതോടെ അഭിജിത്തിനെ ചോദ്യം ചെയ്തു ഇതോടെ കള്ളി വെളിച്ചത്തായി.


അയ്യപ്പൻകാവ് ജംഗ്ഷനടുത്ത് സത്യപാലൻ സൂപ്പർമാർക്കറ്റ് നടത്തുന്നുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ പരി ശോധിച്ചപ്പോൾ സൂപ്പർ മാർക്കറ്റിന് ഏതാനുംവാര അകലെ പ്രതി ഒളിച്ചു നിൽക്കുന്നതും സത്യപാ ലൻസ്കൂട്ടറിൽകടന്നുപോ കുമ്പോൾ കാറിൽ പിന്തുട രുന്നതും കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ സത്യപാലൻ കാറിന്റെ ബോണ റ്റിലേക്ക് തെറിച്ചുവീണ് ചില്ലുകൾ തകർന്നു, വാഹനാപകടമാണെന്ന് വരുത്താൻ ഇതേകാറിൽ അഭിജിത്ത് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും. എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുന്ന പ്രതി വിവാഹമോചിതയായ യുവതിയുമായി അടുപ്പത്തിലാണ്. രക്ഷിതാക്കളും മറ്റ്ബന്ധുക്കളും അന്യമതത്തിൽപ്പെട്ട യുവതിയു മായുള്ള വിവാഹത്തെ എതിർത്തു. സത്യപാലന്റെ പ്രേരണ മൂലമാണ് വിവാഹം നടക്കാത്തതെന്ന് കരു തിയാണ് കൊലപ്പെടുത്താൻ പദ്ധ തിയിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.