26.5 C
Kollam
Wednesday 16th September, 2026 | 11:04:11 PM
Home News Breaking News കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരിനെല്ലൂരിലെ മകളുടെ വീട്ടിൽ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. കാഴ്ചപരിമിതിയുള്ള ആളാണ് രാജേന്ദ്രൻ. രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു അണലിയുടെ കടിയേറ്റത്. സ്ഥലത്ത് നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു.

വീട്ടുകാർ ഉടൻ തന്നെ രാജേന്ദ്രനെ കൊല്ലത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.