Home Blog Page 762

കർണാടകയിൽ തീർത്ഥാടനത്തിനിടെ ദുരന്തം; പുള്ളിപ്പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ നിന്ന് നടുക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു. ബെംഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.

Also Read: അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് അറസ്റ്റിൽ,

കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ നിലവിളിച്ചു. ഉടൻ തന്നെ അവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചിൽ തുടങ്ങി.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, കുട്ടിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മഹദേശ്വരന്റെ 77 കുന്നുകളിൽ ഒന്നാണ് നാഗമലൈ. ഈ പ്രദേശം നിബിഡ വനമായതുകൊണ്ട് തന്നെ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ സാധാരണമാണ്. ഈ വഴിയിൽ മുൻപും ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുൻപ് ഇതേ സ്ഥലത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതോടെ, തീർത്ഥാടന പാതകളിലെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയരുകയാണ്. പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയുമാണ് വന്യമൃഗങ്ങൾ സജീവമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ ഭക്തർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം. ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര.

പുതിയ സർക്കാർ വരുമ്പോൾ ഇക്കാര്യം പരിഗണിക്കാൻ ആഗ്രഹിക്കുന്നതായി സബ്കളക്ടർ ഫേസ് ബുക്കിൽ

ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണം

പെൻഷൻ പ്രായം 60 ആയി ഉയർത്തണം

മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുത്

ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം.

എ പ്ലസ് ഉദാരവൽക്കരണം അവസാനിപ്പിക്കണം

ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും സബ് കളക്ടർ ഫേസ്‌ബുക്കിൽ

സിപിഎം ക്രോസ് വോട്ട് ചെയ്‌തു, ജോസ് കെ മാണി

പാല. തങ്ങൾ മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐഎം ക്രോസ് വോട്ട് ചെയ്‌തെന്ന ജോസ് കെ മാണിയുടെ ആരോപണം

കടുത്ത അമർഷത്തിൽ സിപിഐഎം ജില്ലാ നേതൃത്വം

കേരള കോൺഗ്രസ്‌ എമ്മിന്റെത് അപക്വമായ പ്രസ്താവനയെന്ന് നേതൃത്വം

ക്രോസ് വോട്ട് ആരോപണം തള്ളി

എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് ശെരിയായില്ലെന്നും വിമർശനം

പാമ്പിന് മുകളിൽ വീട്ടമ്മ കിടന്നത് ഒരു രാത്രി മുഴുവൻ:രാവിലെ ഉറക്കമുണർന്നപ്പോൾ പുതപ്പിനടിയിൽ പാമ്പ് ചത്ത നിലയിൽ;സംഭവം കുന്നത്തൂരിൽ

കുന്നത്തൂർ:രാത്രിയിൽ അടുക്കള ജോലിയെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന വീട്ടമ്മ അറിഞ്ഞില്ല,അവർ കിടക്കുന്ന പുതപ്പിനടിയിൽ പാമ്പുണ്ടെന്ന്.രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് പുതപ്പിനടിയിൽ പാമ്പിനെ ചത്ത നിലയിലും.ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ സംഭവം നടന്നത് കുന്നത്തൂരിൽ.

കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷന് സമീപത്തെ വാടക വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.പുതപ്പിനടിയിൽ പാമ്പുണ്ടെന്ന കാര്യമറിയാതെയാണ് വീട്ടമ്മ ഉറങ്ങാൻ കിടന്നത്.ആരോഗ്യവതിയായ ഇവർ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ഭാരം കൊണ്ട് പാമ്പ് ചത്തുപോയെന്നാണ് മനസിലാക്കുന്നത്.

രാവിലെ എഴുന്നേറ്റ് പുതപ്പ് മടക്കുന്നതിനിടയിലാണ് ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്.അപകടകാരിയായ ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞായിരുന്നു.വീട്ടമ്മയുടെ ശരീരത്ത് ചെറിയ മുറിവ് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇത് പാമ്പ് കടിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.

അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് അറസ്റ്റിൽ,

കൊച്ചി: അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. നജീബിന്റെ ഭാര്യ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി… സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ്

അവയവദാനത്തിന് വേണ്ടി വ്യാജ രേഖ ചമച്ചു എന്നുള്ളതാണ് നിലവിലെ കേസ്. അവയവദാനത്തിന് വേണ്ടി നിയമങ്ങൾ ലംഘിച്ച് അവയവദാനം നടന്നു എന്ന തരത്തിലാണ് പൊലീസിന്റെ അനുമാനം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് പൊലീസിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ അല്ലെങ്കിൽ ഡിഎംഇയിൽ നിന്നോ പരാതി ലഭിക്കണം.

അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഒരാൾക്ക് വൃക്ക പോലെയുള്ള അവയവങ്ങൾ ആവശ്യമുണ്ടെങ്കിൽ അവരിൽ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും അതിൽ നിന്ന് ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നൽകുകയും ബാക്കി പണം നജീബ് കൈക്കലാക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അവയവദാന തട്ടിപ്പിൽ കേരളത്തിന് പുറത്തും കണ്ണികളുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി… സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ്

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്. പ്രതിമാസം 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ് പറഞ്ഞു.

ജനത്തെ എന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവരെന്ന് വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്. തന്റെ സർക്കാറിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ താൻ മാത്രമായിരിക്കും അവസാന അധികാരിയെന്നും വിജയ് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിനും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും തനിക്ക് ന്യായമായ സമയം നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവേ, 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.

ഇനി തമിഴകത്തിന്റെ ‘തലൈവര്‍’… വിജയ് തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴകത്ത് ഇനി വിജയ് യുഗം. തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതി‍ജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.


വിജയ്‍ക്കൊപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേറ്റു. സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊച്ചി: കളമശേരിയിൽ പോത്തിന്‍റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൊല്ലംകുടി വീട്ടിൽ അബു (73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.


ആക്രമണത്തിൽ‌ അബുവിന്‍റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ‌ ഉടൻ അബുവിനെ രക്ഷിക്കാനായില്ല. ഉടമ എത്തിയാണ് പോത്തിനെ ശാന്തനാക്കിയത്.


പോത്തിന്‍റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

ചക്കുവള്ളി ടൗണില്‍ ഇടിച്ചുപേക്ഷിച്ച നിലയില്‍ കാര്‍

ശൂരനാട്. ചക്കുവള്ളി ടൗണില്‍ അപകടമുണ്ടായി ഉപേക്ഷിച്ച നിലയില്‍ കണ്ട കാര്‍ ആശങ്ക പരത്തി. കാര്‍ മരത്തിലിടിച്ച് ഒരുഭാഗം തകര്‍ന്ന നിലയിലാണ്.ചാരുംമൂട് ഭാഗത്തുനിന്ന് വന്നവണ്ടിയാണ്.

രാത്രി ഒരുമണിക്കു ശേഷമാണ് അപകടം എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചാലേ എന്തു സംഭവിച്ചതെന്ന് വ്യക്തമാകൂ. അമിത വേഗത്തിലെത്തിയാണ് മരത്തിലിടിച്ചതെന്ന് കരുതുന്നു. പരുക്കേറ്റവരെ ആരെയും കണ്ടെത്താനായില്ലെന്ന് സ്ഥലവാസികള്‍ പറയുന്നു.

സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്നും നാളെയും,പ്രതിപക്ഷനേതാവ് ആര്?

ന്യൂഡല്‍ഹി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടന്നേക്കും.

21 മുതല്‍ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കും. കേരളത്തിലെ കനത്ത തോല്‍വിക്കു ശേഷം പാര്‍ട്ടി നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായി ആരെ നിയോഗിക്കണമെന്നതിലും പിബി യോഗത്തില്‍ ധാരണയായേക്കും. പിണറായി വിജയന്‍ വരണമെന്ന വാദത്തിനാണ് സംസ്ഥാനത്ത് മേല്‍ക്കൈ.

കോണ്‍ഗ്രസിലെ അസ്വസ്ഥത രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റിയ പരിചയസമ്പത്ത് പിണറായിക്കുണ്ടെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പുതിയൊരു മുഖം വരണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിലുള്‍പ്പെടെ ചിലര്‍ക്കുണ്ട്. പിണറായി മാറിയാല്‍ കേന്ദ്രകമ്മിറ്റിയംഗം കെ എന്‍ ബാലഗോപാലിനെയാകും പരിഗണിക്കുക.