28 C
Kollam
Wednesday 23rd September, 2026 | 09:33:54 PM
Home News Local ചക്കുവള്ളി ടൗണില്‍ ഇടിച്ചുപേക്ഷിച്ച നിലയില്‍ കാര്‍

ചക്കുവള്ളി ടൗണില്‍ ഇടിച്ചുപേക്ഷിച്ച നിലയില്‍ കാര്‍

ശൂരനാട്. ചക്കുവള്ളി ടൗണില്‍ അപകടമുണ്ടായി ഉപേക്ഷിച്ച നിലയില്‍ കണ്ട കാര്‍ ആശങ്ക പരത്തി. കാര്‍ മരത്തിലിടിച്ച് ഒരുഭാഗം തകര്‍ന്ന നിലയിലാണ്.ചാരുംമൂട് ഭാഗത്തുനിന്ന് വന്നവണ്ടിയാണ്.

രാത്രി ഒരുമണിക്കു ശേഷമാണ് അപകടം എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ സമാഹരിച്ചാലേ എന്തു സംഭവിച്ചതെന്ന് വ്യക്തമാകൂ. അമിത വേഗത്തിലെത്തിയാണ് മരത്തിലിടിച്ചതെന്ന് കരുതുന്നു. പരുക്കേറ്റവരെ ആരെയും കണ്ടെത്താനായില്ലെന്ന് സ്ഥലവാസികള്‍ പറയുന്നു.