26.6 C
Kollam
Saturday 26th September, 2026 | 08:00:55 AM
Home News Kerala പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

പോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

കൊച്ചി: കളമശേരിയിൽ പോത്തിന്‍റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൊല്ലംകുടി വീട്ടിൽ അബു (73) ആണ് മരിച്ചത്. വീടിന് സമീപത്ത് മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.


ആക്രമണത്തിൽ‌ അബുവിന്‍റെ കാലിനും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അബുവിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പോത്ത് അക്രമാസക്തമായിരുന്നതിനാൽ‌ ഉടൻ അബുവിനെ രക്ഷിക്കാനായില്ല. ഉടമ എത്തിയാണ് പോത്തിനെ ശാന്തനാക്കിയത്.


പോത്തിന്‍റെ ശ്രദ്ധ മാറിയതോടെയാണ് നാട്ടുകാർ അബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അബുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.