29.4 C
Kollam
Sunday 8th November, 2026 | 02:14:34 PM
Home News Kerala കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുലർച്ചെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുലർച്ചെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം

Advertisement

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം. ഇന്ന് പുലർച്ചെയാണ് ഭിക്ഷാടകയായ സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. കെഎസ്ആർടിസി ഡിപ്പോ ഓഫീസിനു മുന്നിലെ ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു സ്ത്രീയെയാണ് പി‍ഡീപ്പിച്ചത്.

ക്രിമിനൽ കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബു ആണ് സ്ത്രീയെ പീഡിപ്പിച്ചതെന്നു തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെഎസ്ആ‍ർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. യുവതിയെ കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലേക്കുമാറ്റി. കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.