സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യത

സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് … Continue reading സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യത