29.6 C
Kollam
Wednesday 16th September, 2026 | 12:42:48 PM
Home News Kerala ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ

ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ

അടൂർ:ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി നേതാവ് പോക്സോ കേസിൽ അടൂർ പോലീസിൻ്റെ പിടിയിലായി.ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡൻ്റുമായ കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) ടി.രഞ്ജു (52) ആണ് അറസ്റ്റിലായത്.

നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിൽ കഴിഞ്ഞ 10ന്  അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം.പെൺകുട്ടിയുടെ വീട്ടിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്നതിനിടെയാണ് ഇയാൾ അതിക്രമത്തിന് ശ്രമിച്ചത്.പോരുവഴിയിലെ ഒരു പഞ്ചായത്തംഗമാണ് ഇയാളെ ആഭിചാരത്തിനായി ഇവിടെ ഏർപ്പാടാക്കിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.