Home Blog Page 761

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; ബേബിയുടെ നിലപാട് നിർണായകം, പാർട്ടിയിൽ മാറ്റം വേണമെന്ന് കേന്ദ്ര നേതാക്കൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

Also Read: കർണാടകയിൽ തീർത്ഥാടനത്തിനിടെ ദുരന്തം; പുള്ളിപ്പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയിൽ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. വിഷയം ചർച്ചയ്ക്കെടുത്താൽ പിണറായി വിജയൻ തൻറെ അഭിപ്രായം പിബിയിൽ പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻറെ നിലപാടും അറിയിച്ചേക്കും.

മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവു നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം. ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ദില്ലിയിൽ മറുപടി നൽകിയില്ല. പിണറായിയെ നേതാവാക്കി കെഎൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സിപിഎമ്മിനകത്തുള്ളത്. എന്നാൽ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പ്രതിസന്ധിയാകുകയാണ്. ഡൽഹിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് ശേഷം വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നേതൃത്വം അറിയിച്ചത്.

ഉപനേതാവ് സ്ഥാനം ആവശ്യപ്പെടുന്ന സിപിഐ നേതൃസ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കണം എന്ന സന്ദേശം നൽകുകയാണെന്നും വിലയിരുത്താം. പിബി ഇക്കാര്യം ചർച്ച ചെയ്താലും അന്തിമ തീരുമാനം സംസ്ഥാനത്തെ ആലോചനയ്ക്ക് ശേഷമേ ഉണ്ടാകാനിടയുള്ളൂ.

വിജയ്‌യുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നോ…? സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ബാക്കി

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റപ്പോള്‍ പലരുടെയും ശ്രദ്ധ പോയത് വിജയ്‌യുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നോ എന്നതാണ്. വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ കയറുന്നത് കാണാന്‍ ഭാര്യ സംഗീതയും മക്കളും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ചടങ്ങില്‍ തിളങ്ങിയതാകട്ടെ നടി തൃഷയും. ഇപ്പോള്‍ സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നതും ചടങ്ങിലെ സംഗീതയുടേയും മക്കളുടെയും അഭാവമാണ്.
വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കൂട്ടത്തില്‍ സൈബറിടം തിരഞ്ഞതാകട്ടെ ഭാര്യ സംഗീതയെയും മകന്‍ ജേസണ്‍ സഞ്ജയെയും മകള്‍ സാഷയെയുമാണ്. മൂവരും ചടങ്ങിനെത്തിയില്ലെന്ന് മാത്രമല്ല വിജയ്‌യുടെ നേട്ടത്തില്‍ യാതൊരു വിധ പ്രതികരണവും നടത്തിയിട്ടുമില്ല. അതേസമയം പ്രിയപ്പെട്ട സുഹൃത്തിന്റെ നേട്ടത്തില്‍ ഏറെ സന്തോഷവതിയായാണ് നടി തൃഷ ചടങ്ങിനെത്തിയത്.
ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജയ്‌യുടെ പേരിനൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് തൃഷയുടെ പേരാണ്. വിജയ്‌ക്കെതിരായ വിവാഹമോചന പരാതിയ്ക്ക് പിന്നില്‍ തൃഷയാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമുളള വാര്‍ത്തകളും സൈബറിടത്ത് നിറഞ്ഞുനിന്നു. വിജയ്?യുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ ഈ വിവാഹമോചന ഹര്‍ജിയും എതിരാളികള്‍ കരുവാക്കിയിരുന്നു.

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ സ്വദേശിനി എം.സരോജിനിയാണ് മരിച്ചത്. രാവിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനി(70)ക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചു

നിലമ്പൂർ: വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിൻറെ മകൻ സിഫ്രാൻ ആണ് മരിച്ചത്.കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.സിഫ്രാൻറെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ സിഫ്രാൻറെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പോലീസ് പിടിയില്‍…. ആക്രമണത്തിന് കാരണം അവിഹിതം

തൃശൂര്‍: പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പോട്ട പനമ്പിള്ളി നഗര്‍ പടിഞ്ഞാറേക്കാടന്‍ വീട്ടില്‍ സിറിളിനെ അറസ്റ്റ് ചെയ്തത്. പിന്നില്‍ അവിഹിതമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നില്‍ വച്ചാണ് സംഭവം. യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മരത്താക്കര പുഴമ്പള്ളം സ്വദേശിയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

യുവാവിന്റെ ഭാര്യയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും ഒരുമിച്ചു കഴിയുന്നതിനായാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സിറിളിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. യുവാവിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ചാലക്കുടിയില്‍ നിന്നു ചുറ്റിക വാങ്ങിയ ഇയാള്‍ കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ഉദ്ദേശമെന്നും പൊലീസ് പറയുന്നു.
അവിവാഹിതനായ പ്രതിയുടെ വഴിവിട്ട ബന്ധമാണ് ക്രൂരമായ അതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 25 ഓളം രഹസ്യ പൊലീസിനെ നിയോഗിക്കുകയും ഗ്രൂപ്പുകളായി തിരിഞ്ഞ് മരത്താക്കര, പുതുക്കാട്, കൊടകര, ചാലക്കുടി, ഒല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ സഞ്ചരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വിജയിന് പിണറായിയുടെ അഭിനന്ദനം

തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയിന്  സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ്റെ  അഭിനന്ദന സന്ദേശം:

തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജോസഫ് വിജയിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു.

കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു. എന്നാണ് മുഖ്യമന്ത്രിയുടെ

വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ്,
വന്ദേമാതരം ആദ്യം പാടിയതിൽ വിമർശനം,വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജി വെച്ചു

ചെന്നൈ. വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ് വന്ദേമാതരം ആദ്യം പാടിയതിൽ വിമർശനം

DMK യും TVK യെ പിന്തുണയ്ക്കുന്ന CPI യുമാണ് വിമർശനം ഉന്നയിച്ചത്

ആദ്യം വന്ദേമാതരവും
രണ്ടാമത്  ജനഗണ മനയും പാടിയതിന് ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്

ദ്രാവിഡ കക്ഷികൾ തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ് ത്താണ് പാടുക എന്നതാണ് വിമർശിക്കുന്നവർ പറയുന്നത്

അതിനിടെ വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജി വെച്ചു . പെരമ്പൂർ സീറ്റാണ് നിലനിർത്തിയത്

മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കൊച്ചി: മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോണ്‍ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുല്‍ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്.
ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് താഴെയുള്ള ഭാഗത്താണ് പലവന്‍പടി പുഴ. ഡാമിലെ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം വെള്ളം തുറന്നു വിടുന്നതിനാല്‍, വേനല്‍ക്കാലത്തും ശക്തമായ വെള്ളമുണ്ടാകും. നല്ല ഒഴുക്കുമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

കാരാളിമുക്കിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു

ശാസ്താംകോട്ട:കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കാരാളിമുക്കിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു.പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തിൽ ജയരാജ് (28,വാവ) ആണ് മരിച്ചത്.കാരാളിമുക്ക്- കടപുഴ റോഡിൽ കണത്താർകുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.മാതൃസഹോദരൻ്റെ ബൈക്കിലെത്തിയ ജയരാജ് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൻ്റെ മുൻപിലേക്കാണ് ചാടിയത്.ലോക്കോ പൈലറ്റ് വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും ശാസ്‌താംകോട്ട പൊലീസും സ്ഥലത്തെത്തിയാണ് ട്രാക്കിൽ നിന്നും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്ക് കണ്ടെത്തുകയും മരിച്ചയാളെ തിരിച്ചറിയുകയുമായിരുന്നു.

ഉല്ലാസ് കോവൂർ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടു


ശാസ്താംകോട്ട :കുന്നത്തൂരിലെ നിയുക്ത എം.എൽ.എ ഉല്ലാസ് കോവൂർ വേങ്ങ ചിറക്കരമുത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉല്ലാസ് കോവൂർ ജയിച്ചാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടീക്കാ വേങ്ങ 133-ാംനമ്പർ ബൂത്തിലെ പ്രവർത്തകരുടെ നേർച്ചയുടെ ഭാഗമായാണ് ഉല്ലാസ് കോവൂർ ക്ഷേത്രത്തിൽ എത്തി പൊങ്കാല ഇട്ടത്.

കഴിഞ്ഞ തവണയും ഇതേ ഇവർ നേർച്ച പറഞ്ഞിരുന്നു.
വൈ. ഷാജഹാൻ, മുളവൂർ സതീഷ്, അനുപ്, ഷാനവാസ്, സരസമ്മ , ജനപ്രതിനിധികളായ അബ്ദുൽ റഷീദ്, രാഖി പ്രവീൺ, നിഷ സന്തോഷ്, സുന്ദരേശൻ, കൊച്ചു ചെറുക്കൻ വിശ്വനാഥൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.