28.9 C
Kollam
Friday 2nd October, 2026 | 05:08:21 PM
Home News Local കാരാളിമുക്കിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു

കാരാളിമുക്കിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു

Advertisement

ശാസ്താംകോട്ട:കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കാരാളിമുക്കിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു.പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തിൽ ജയരാജ് (28,വാവ) ആണ് മരിച്ചത്.കാരാളിമുക്ക്- കടപുഴ റോഡിൽ കണത്താർകുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.മാതൃസഹോദരൻ്റെ ബൈക്കിലെത്തിയ ജയരാജ് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൻ്റെ മുൻപിലേക്കാണ് ചാടിയത്.ലോക്കോ പൈലറ്റ് വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും ശാസ്‌താംകോട്ട പൊലീസും സ്ഥലത്തെത്തിയാണ് ട്രാക്കിൽ നിന്നും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്ക് കണ്ടെത്തുകയും മരിച്ചയാളെ തിരിച്ചറിയുകയുമായിരുന്നു.