24.9 C
Kollam
Monday 10th August, 2026 | 08:30:29 AM
Home News National വിജയ്‌യുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നോ…? സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ബാക്കി

വിജയ്‌യുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നോ…? സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ബാക്കി

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റപ്പോള്‍ പലരുടെയും ശ്രദ്ധ പോയത് വിജയ്‌യുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നോ എന്നതാണ്. വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ കയറുന്നത് കാണാന്‍ ഭാര്യ സംഗീതയും മക്കളും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ചടങ്ങില്‍ തിളങ്ങിയതാകട്ടെ നടി തൃഷയും. ഇപ്പോള്‍ സോഷ്യലിടത്ത് പ്രധാന ചര്‍ച്ചയായി മാറിയിരിക്കുന്നതും ചടങ്ങിലെ സംഗീതയുടേയും മക്കളുടെയും അഭാവമാണ്.
വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. കൂട്ടത്തില്‍ സൈബറിടം തിരഞ്ഞതാകട്ടെ ഭാര്യ സംഗീതയെയും മകന്‍ ജേസണ്‍ സഞ്ജയെയും മകള്‍ സാഷയെയുമാണ്. മൂവരും ചടങ്ങിനെത്തിയില്ലെന്ന് മാത്രമല്ല വിജയ്‌യുടെ നേട്ടത്തില്‍ യാതൊരു വിധ പ്രതികരണവും നടത്തിയിട്ടുമില്ല. അതേസമയം പ്രിയപ്പെട്ട സുഹൃത്തിന്റെ നേട്ടത്തില്‍ ഏറെ സന്തോഷവതിയായാണ് നടി തൃഷ ചടങ്ങിനെത്തിയത്.
ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജയ്‌യുടെ പേരിനൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് തൃഷയുടെ പേരാണ്. വിജയ്‌ക്കെതിരായ വിവാഹമോചന പരാതിയ്ക്ക് പിന്നില്‍ തൃഷയാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമുളള വാര്‍ത്തകളും സൈബറിടത്ത് നിറഞ്ഞുനിന്നു. വിജയ്?യുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ ഈ വിവാഹമോചന ഹര്‍ജിയും എതിരാളികള്‍ കരുവാക്കിയിരുന്നു.