26.6 C
Kollam
Saturday 26th September, 2026 | 07:48:38 AM
Home News Kerala വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ സ്വദേശിനി എം.സരോജിനിയാണ് മരിച്ചത്. രാവിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കാനായി തൊഴുത്തിലേക്ക് കയറിയപ്പോഴായിരുന്നു സരോജിനി(70)ക്ക് ഷോക്കേറ്റത്. തൊഴുത്തിലേക്ക് വലിച്ചിരുന്ന ഇലക്ട്രിക് വയര്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.