26.6 C
Kollam
Saturday 26th September, 2026 | 08:59:11 AM
Home News Kerala വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചു

വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചു

നിലമ്പൂർ: വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിൻറെ മകൻ സിഫ്രാൻ ആണ് മരിച്ചത്.കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.സിഫ്രാൻറെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ സിഫ്രാൻറെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.