26.4 C
Kollam
Saturday 26th September, 2026 | 03:25:11 AM
Home News Local പാമ്പിന് മുകളിൽ വീട്ടമ്മ കിടന്നത് ഒരു രാത്രി മുഴുവൻ:രാവിലെ ഉറക്കമുണർന്നപ്പോൾ പുതപ്പിനടിയിൽ പാമ്പ് ചത്ത നിലയിൽ;സംഭവം...

പാമ്പിന് മുകളിൽ വീട്ടമ്മ കിടന്നത് ഒരു രാത്രി മുഴുവൻ:രാവിലെ ഉറക്കമുണർന്നപ്പോൾ പുതപ്പിനടിയിൽ പാമ്പ് ചത്ത നിലയിൽ;സംഭവം കുന്നത്തൂരിൽ

കുന്നത്തൂർ:രാത്രിയിൽ അടുക്കള ജോലിയെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന വീട്ടമ്മ അറിഞ്ഞില്ല,അവർ കിടക്കുന്ന പുതപ്പിനടിയിൽ പാമ്പുണ്ടെന്ന്.രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് പുതപ്പിനടിയിൽ പാമ്പിനെ ചത്ത നിലയിലും.ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ സംഭവം നടന്നത് കുന്നത്തൂരിൽ.

കുന്നത്തൂർ നെടിയവിള അമ്പലം ജംഗ്ഷന് സമീപത്തെ വാടക വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.പുതപ്പിനടിയിൽ പാമ്പുണ്ടെന്ന കാര്യമറിയാതെയാണ് വീട്ടമ്മ ഉറങ്ങാൻ കിടന്നത്.ആരോഗ്യവതിയായ ഇവർ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ഭാരം കൊണ്ട് പാമ്പ് ചത്തുപോയെന്നാണ് മനസിലാക്കുന്നത്.

രാവിലെ എഴുന്നേറ്റ് പുതപ്പ് മടക്കുന്നതിനിടയിലാണ് ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്.അപകടകാരിയായ ഉഗ്രവിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞായിരുന്നു.വീട്ടമ്മയുടെ ശരീരത്ത് ചെറിയ മുറിവ് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇത് പാമ്പ് കടിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.