Home Blog Page 758

10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടോ? പാചക വാതക സബ്സിഡി നിര്‍ത്തലാക്കുമെന്ന് മൊബൈലില്‍ എണ്ണക്കമ്പനികളുടെ സന്ദേശം

ന്യൂഡൽഹി: 10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ പാചക വാതക സബ് സിഡി നിര്‍ത്തലാക്കുമെന്ന എണ്ണക്കമ്പനികളുടെ സന്ദേശം മൊബൈല്‍ ഫോണുകളില്‍ വന്നു തുടങ്ങിയതോടെ ആശങ്കയിലായി ഉപഭോക്താക്കള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും ലഭിച്ച ഡാറ്റാകളുടെ അടിസ്ഥാനത്തിലാണ് പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വരുമാനമുള്ളവര്‍ക്ക് എണ്ണക്കമ്പനികള്‍ സന്ദേശം അയക്കുന്നത്.

Also Read: ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുന്നു,മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്

പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചക വാതക സബ്സിഡി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സന്ദേശം. ഇതില്‍ പരാതിയുള്ളവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ മുഖേനെയോ വെബ്സൈറ്റ് വഴിയോ 7 ദിവസത്തിനകം പരാതി രേഖപ്പെടുത്താം. അല്ലാത്തവര്‍ ഇത് അംഗീകരിച്ചതായി കണക്കാക്കുമെന്നാണ് എണ്ണക്കമ്പനികളുടെ സന്ദേശം .സന്ദേശം വ്യാജമല്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അയക്കുന്നതാണെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും വ്യക്തികളുടെ വരുമാന വിശദാംശങ്ങള്‍ എണ്ണക്കമ്പനികള്‍ എടുത്തത് സ്വകാര്യത അവകാശ ലംഘനമാണെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു

സബ്സിസിഡി ഇല്ലെങ്കില്‍ സിലിണ്ടര്‍ വില എത്ര രൂപ കൂടുമെന്ന ചോദ്യത്തിനും എണ്ണക്കമ്പനികളും ഡീലര്‍മാരും വ്യക്തമായ മറുടി നല്‍കുന്നില്ല. നിലവില്‍ ഉജ്ജ്വല സ്കീമിലുള്ളവര്‍ക്ക് 300 രൂപയാണ് സബ്സിഡി. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നല്ഡകുന്ന സബ്ഡിസിഡി എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. സബ്ഡിസി പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും വിപണി വില ഇടാക്കാനാണ് നീക്കമെന്നാണ് സൂചന

നിലവില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയും 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയുമാണ് വില . അതായത് ഹോട്ടലുകള്‍ക്ക് കൊടുക്കുന്ന പാചക വാതകത്തിന് കിലോയ്ക്ക് 162 രൂപ 80 പൈസയാണ് വില . എന്നാല്‍ വീടുകളില്‍ കൊടുക്കുന്നത് വില താഴ്തത്തി 65 രൂപ 71 പൈസയ്ക്കാണ് .നികുതികള്‍ ഒഴിവാക്കിയാലും കിലോയ്ക്ക് ശരാശരി 50 രൂപയോളം നഷ്ടത്തിലാണ് വീടുകളിലേക്കുള്ള പാചക വാതകം വില്‍ക്കുന്നത്. സബ്ഡിസിഡി ഒഴിവാക്കിയാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് പത്ത് ലക്ഷം രൂപ നികുതി വിധേയ വരുമാനമുളളവര്‍ക്ക് ഗാര്‍ഹിക സിലിണ്ടറിന് 700 രൂപ വരെ കൂടാം. പക്ഷെ ഇതു സംബന്ധിച്ച മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിച്ചില്ലെന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍….യുപിഐ പേയ്‌മെന്റ് നിര്‍ണായകമായി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പഴ്സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പിടികൂടിയത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ബാലിയിലെ ടോള്‍ ബൂത്തില്‍ പ്രതികള്‍ നടത്തിയ യുപിഐ പേയ്‌മെന്റ് പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ പൊലീസ് സേനകള്‍ സംയുക്തമായാണ് അന്വേഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ടോള്‍ പ്ലാസയില്‍ പണമടച്ച കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പിടിയിലായ മൂന്ന് പേരും ഒരേ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ടോള്‍ ബൂത്തില്‍ ഇവര്‍ യുപിഐ വഴി പണമടച്ചതാണ് കൊലയാളികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. പിടിയിലായ മൂന്ന് പേരും പ്രഫഷനല്‍ കൊലയാളികളാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്നും കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. വടക്കന്‍ 24 പര്‍ഗാനാസിലെ മധ്യഗ്രാമിലുള്ള തന്റെ വീടിന് 200 മീറ്റര്‍ മാത്രം അകലെവച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്‍വശത്തെ പാസഞ്ചര്‍ സീറ്റിലായിരുന്ന അദ്ദേഹത്തെ തൊട്ടടുത്ത് നിന്നാണ് അക്രമികള്‍ വെടിവച്ചത്. രഥിന്റെ വാഹനത്തെ കാര്‍ ഉപയോഗിച്ച് അക്രമികള്‍ തടഞ്ഞു. ബൈക്കിലെത്തിയ മറ്റൊരു സംഘം വെടിയുതിര്‍ത്തു. പിന്നീട് കാര്‍ ഉപേക്ഷിച്ച സംഘം മറ്റൊരു കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു.

ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുന്നു,മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്

മലപ്പുറം.മുഖ്യമന്ത്രി പോരിൽ പരസ്യ വിമർശനവുമായി മുസ്‌ലീം ലീഗ്.വോട്ടർമാരെ കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി അബ്‌ദുൽ ഹമീദ് ചാനലിനോട് പ്രതികരിച്ചു.

ജയിച്ച MLA മാർക്ക് ആഹ്ലാദ പ്രകടനം പോലും നടത്താൻ കഴിയുന്നില്ല. പ്രവർത്തകർ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന അവസ്ഥയാണ്. എല്ലാവരും വലിയ നിരാശയിലാണ്.വോട്ടർമാർ വലിയ അമർഷത്തിലാണ്.അമർഷം മറച്ചു വെച്ചിട്ട് കാര്യമില്ല

ഇതിനാണോ വോട്ട് ചെയ്തതെന്ന് സ്ത്രീകൾ വരെ ചോദിക്കുകയാണ്. വലിയ പ്രയാസമുണ്ട്.വാട്‌സ്ആപ്പിലെ സന്ദേശങ്ങൾ കണ്ടാൽ ഞെട്ടിപോകും.ജനങ്ങൾക്ക് ഇടയിൽ വലിയ അതൃപ്തിയുണ്ടായി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നത് ശരിയല്ല.ലീഗിന്റെ അതൃപ്തി ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്

എന്ന് പരിഹാരം ഉണ്ടാകും എന്ന് പറയാൻ വയ്യ.സർക്കാർ അടിയന്തരമായി ഇടപെടേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്.ജനവികാരം മാനിക്കുന്ന തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ജനങ്ങൾ മുഴുവൻ ആ പ്രതീക്ഷയിലാണ്.

ബൈക്ക് അപകടത്തിൽ രണ്ടു മരണം

ചെട്ടികുളങ്ങര. തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങരയിലാണ് അപകടമുണ്ടായത്

ബൈക്ക് ഓടിച്ച കായംകുളം പത്തിയൂർ സ്വദേശി അനന്തൻ, ബൈക്ക് ഇടിയേറ്റ ചെല്ലപ്പൻ എന്നിവരാണ് മരിച്ചത്

വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലി സംഘര്‍ഷം, ഒരാള്‍ മരിച്ചു,വിഡിയോ

ലഖ്‌നൗ: വിവാഹ വിരുന്നിനിടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷമായി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൊരഖ്പൂര്‍ സ്വദേശിയായ സുമിത് കുമാര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയ പ്രദേശത്തെ മാരേജ് ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശുചീകരണ തൊഴിലാളിയായ സമീര്‍ കുമാറിന്റെ വിവാഹ ഘോഷയാത്ര ജംഗിള്‍ തുളസിറാം ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഡിജെ സംഗീതത്തിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. നൃത്തത്തിനിടയില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് ഭക്ഷണഹാളിലേക്കും നീങ്ങുകയായിരുന്നു. വിരുന്നിനിടെ ചിക്കന്‍ കറി വിളമ്പുമ്പോള്‍ അബദ്ധത്തില്‍ ഒരാളുടെ ഷര്‍ട്ടില്‍ തെറിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കല്യാണഹാളിന് സമീപം വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ സ്ഥലം ഇഷ്ടികകഷണങ്ങളാല്‍ നിറഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടികയും ബെല്‍റ്റും വടികളും ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച പൊലീസ് ഇന്‍സ്പകെടറെ സസ്‌പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

‘അവനൊപ്പം ആ മണ്ണില്‍ ചേര്‍ന്നുറങ്ങണം’,പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസര്‍കോട്. ‘അവനൊപ്പം ആ മണ്ണില്‍ ചേര്‍ന്നുറങ്ങണം’; പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസര്‍കോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തില്‍ മണി മരിച്ചത്.

വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഒരുമാസം മുന്‍പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരിച്ചത്. ഇതില്‍ പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെയും സംസ്‌കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനത്തിലെത്തിയതായാണ് വിവരം.

മുഖ്യമന്ത്രി തീരുമാനമായില്ലെങ്കിലെന്താ സ്ഥലം മാറ്റം തകൃതി

കൊല്ലം. ഭരണം യുഡിഎഫിനാണെന്നല്ലാതെ ഏതൊക്കെ വകുപ്പുകളില്‍ആരൊക്കെ എന്നുപോലും തീരുമാനമോ സത്യപ്രതിജ്ഞയോ നടന്നില്ലെങ്കിലും സര്‍വീസ് സംഘടനകളുടെ സ്ഥലംമാറ്റ നീക്കം തകൃതി. സ്ഥലംമാറ്റത്തിനും സ്ഥാനമാറ്റത്തിനും അധികാരമുള്ള ഉന്നതോദ്യോസ്ഥരെ വട്ടം പിടിച്ചാണ് ഐക്യ ജനാധിപത്യമുന്നണിയിലെ രാഷ്ട്രീയ കക്ഷികളോട് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങിയത്.

റവന്യൂ,പഞ്ചായത്ത്,ആരോഗ്യം, സഹകരണം,കൃഷി,ജലസേചനം എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ സ്ഥലം മാറ്റം നടത്തിത്തുടങ്ങി. ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലംമാറ്റമല്ലാതെ വിവിധ സീറ്റുകളിലേക്കുള്ള സ്ഥാനമാറ്റവും ഇതിനായുള്ള വിരട്ടലും കാലുമാറ്റവും ഉല്‍സവം പോലെ നടക്കുകയാണ്.

ഏറെക്കാലമായി ചവിട്ടും കുത്തുംകൊണ്ടിരുന്ന സര്‍വീസ് സംഘടനാനേതാക്കളാണ് അധികാരമേല്‍ക്കുന്നത് പോലും കാത്തിരിക്കാന്‍ ക്ഷമയില്ലാതെ പണി തുടങ്ങിയത്. ചട്ടം വിട്ടുള്ള നീക്കങ്ങളില്‍ ഇടതുപക്ഷ സംഘടനകള്‍ ചിറഞ്ഞതോടെ പലയിടത്തും ഇത് മരവിച്ചിട്ടുണ്ട്.കൊല്ലം സഹകരണ വകുപ്പില്‍ നടന്ന കൂട്ടസ്ഥലംമാറ്റം എന്‍ജിഒ യൂണിയന്‍ ഇടപെട്ട് ബഹളമായതോടെ റക്കാക്കി ഉത്തരവിട്ടിരുന്നു.

എന്നാല്‍ എതിരായി ആരും വരാത്ത സ്ഥലങ്ങളില്‍ അത്യാവേശപൂര്‍വം പരിപാടിതുരുകയാണ്.

തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ വോട്ടുകൾ ഏകോപിച്ചത്,സിപിഎം

ന്യൂഡെല്‍ഹി. തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ വോട്ടുകൾ യുഡി എഫിന് അനൂകൂലമായി ഏകോപിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും തിരിച്ചടിയുണ്ടായി. വിമതർ പാർട്ടിയെ വഞ്ചിച്ചു.

വിമതർ നടത്തിയത് ആസൂത്രിതമായ നീക്കം.വിമതരുടെ ജയത്തിന് കാരണങ്ങൾ വ്യത്യസ്ഥമെന്നും റിപ്പോർട്ട്. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നിട്ടില്ല എന്നും സംസ്ഥാന ഘടകം.

സംസ്ഥാനത്ത് ഒന്നര ലക്ഷം അധ്യാപകരുടെ പരിശീലനം മുടങ്ങി

തിരുവനന്തപുരം.സംസ്ഥാനത്ത് ഒന്നര ലക്ഷം അധ്യാപകരുടെ പരിശീലനം മുടങ്ങി.അധ്യാപകരുടെ അവധിക്കാല പരിശീലനമാണ് മുടങ്ങിയത്.പരിശീലനം നൽകാൻ പണമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.

എസ് എഫ് കെ യിലും ഫണ്ടില്ല.പ്രതിസന്ധി, പുതിയ അധ്യായന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.

കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു

മലപ്പുറം. മേലാറ്റൂർ എടപ്പറ്റ സ്രാമ്പിക്കൽ കുന്നിലെ കാപ്പിൽ കുഞ്ഞൻ (62) മകൻ സുരേഷ് ബാബു (33) എന്നിവർക്കാണ് കുത്തേറ്റത്.ഗുരുതര പരുക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു