Home News Local മുഖ്യമന്ത്രി തീരുമാനമായില്ലെങ്കിലെന്താ സ്ഥലം മാറ്റം തകൃതി

മുഖ്യമന്ത്രി തീരുമാനമായില്ലെങ്കിലെന്താ സ്ഥലം മാറ്റം തകൃതി

Advertisement

കൊല്ലം. ഭരണം യുഡിഎഫിനാണെന്നല്ലാതെ ഏതൊക്കെ വകുപ്പുകളില്‍ആരൊക്കെ എന്നുപോലും തീരുമാനമോ സത്യപ്രതിജ്ഞയോ നടന്നില്ലെങ്കിലും സര്‍വീസ് സംഘടനകളുടെ സ്ഥലംമാറ്റ നീക്കം തകൃതി. സ്ഥലംമാറ്റത്തിനും സ്ഥാനമാറ്റത്തിനും അധികാരമുള്ള ഉന്നതോദ്യോസ്ഥരെ വട്ടം പിടിച്ചാണ് ഐക്യ ജനാധിപത്യമുന്നണിയിലെ രാഷ്ട്രീയ കക്ഷികളോട് ആഭിമുഖ്യമുള്ള സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങിയത്.

റവന്യൂ,സഹകരണം,കൃഷി,ജലസേചനം എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ സ്ഥലം മാറ്റം നടത്തിത്തുടങ്ങി. ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലംമാറ്റമല്ലാതെ വിവിധ സീറ്റുകളിലേക്കുള്ള സ്ഥാനമാറ്റവും ഇതിനായുള്ള വിരട്ടലും കാലുമാറ്റവും ഉല്‍സവം പോലെ നടക്കുകയാണ്.

ഏറെക്കാലമായി ചവിട്ടും കുത്തുംകൊണ്ടിരുന്ന സര്‍വീസ് സംഘടനാനേതാക്കളാണ് അധികാരമേല്‍ക്കുന്നത് പോലും കാത്തിരിക്കാന്‍ ക്ഷമയില്ലാതെ പണി തുടങ്ങിയത്. ചട്ടം വിട്ടുള്ള നീക്കങ്ങളില്‍ ഇടതുപക്ഷ സംഘടനകള്‍ ചിറഞ്ഞതോടെ പലയിടത്തും ഇത് മരവിച്ചിട്ടുണ്ട്.കൊല്ലം സഹകരണ വകുപ്പില്‍ നടന്ന കൂട്ടസ്ഥലംമാറ്റം എന്‍ജിഒ യൂണിയന്‍ ഇടപെട്ട് ബഹളമായതോടെ റക്കാക്കി ഉത്തരവിട്ടിരുന്നു.

എന്നാല്‍ എതിരായി ആരും വരാത്ത സ്ഥലങ്ങളില്‍ അത്യാവേശപൂര്‍വം പരിപാടിതുരുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here